ജീവിതത്തിൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സമയവും ആഗ്രഹവും എല്ലാവർക്കും ഉണ്ടാവണം; ശ്രദ്ധനേടി പ്രണയദിനത്തിൽ വിഘ്നേഷ് ശിവൻ പങ്കുവെച്ച ചിത്രങ്ങൾ
സിനിമ പ്രേമികൾ ഉറ്റുനോക്കികൊണ്ടിരിക്കുന്ന താരങ്ങളാണ് നയൻ താരയും സംവിധായകൻ വിഘ്‌നേശ് ശിവനും. ഇരുവരുടെയും ചിത്രങ്ങളും വാർത്തകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പ്രണയദിനത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ‘എല്ലാവര്‍ക്കും വാലന്റേയ്‍ൻസ് ഡേ ആശംസകള്‍. ഇത് പ്രണയമാണ്. ജീവിതത്തിൽ സ്നേഹിക്കാനും സ്‍നേഹിക്കപ്പെടാനും ആഗ്രഹവും സമയവും ഉണ്ടായിരിക്കണം- ഇങ്ങനെ കുറിച്ചുകൊണ്ടാണ് വിഘ്‍നേശ് ശിവൻ നയൻ താരയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം നയൻതാര വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. ഈ ചിത്രം വിഘ്‌നേഷിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് നയൻസും സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്. അതേസമയം വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതുവാക്കുളൈ രണ്ട് കാതൽ.
തെന്നിന്ത്യൻ സൂപ്പർതാരം വിജയ് സേതുപതിക്കൊപ്പം നയൻതാരയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് കാതുവാക്കുളൈ രണ്ട് കാതൽ. വിഘ്നേശ് ശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ത്രികോണ പ്രണയ കഥയുമായാണ് സിനിമ ഒരുങ്ങുന്നത്. അതേസമയം ആദ്യമായി നയൻ താരയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ഇത്.
Story highlights; vignesh shivan valentines day photo with nayanthara