വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ ഗ്രാമം 30 വർഷങ്ങൾക്ക് ശേഷം വരൾച്ചയിൽ ഉയർന്നു വന്നപ്പോൾ..

February 14, 2022

ഭൂമിക്കടിയിലെ വാസസ്ഥലങ്ങൾ, ആഴക്കടലിലെ തകർന്നടിഞ്ഞ സാമ്രാജ്യങ്ങൾ അങ്ങനെ കൗതുകമുണർത്തുന്ന ചരിത്രത്തിന്റെ അവശേഷിപ്പുകൾ ഏറെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, മനുഷ്യന്റെ ഇടപെടൽ മൂലം മൺമറഞ്ഞുപോയ ഒരു ഗ്രാമം വർഷങ്ങൾക്ക് ശേഷം വീണ്ടും ഉയർന്നുവരുന്നത് സങ്കൽപ്പിക്കാൻ സാധിക്കുമോ?

30 വർഷം മുമ്പ് അണക്കെട്ടിനാൽ മുങ്ങിയ സ്‌പെയിനിലെ ഒരു ഗ്രാമം വരൾച്ചയെത്തുടർന്ന് ഒരു റിസർവോയർ ശൂന്യമാക്കിയയപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. 1992 മുതൽ വെള്ളത്തിനടിയിലായ അസെറെഡോ എന്ന ഗ്രാമം ആണ് വെള്ളത്തിനടിയിൽ നിന്നും ഉയർന്നുവന്നിരിക്കുന്നത്. ഇപ്പോൾ ഈ കാഴ്ച കാണാൻ ഒട്ടേറെ ആളുകളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. എന്നാൽ, ഇപ്പോൾ ജീർണാവസ്ഥയിലായ പഴയ സ്ഥാപനങ്ങൾ കണ്ട് നാട്ടുകാരിൽ പലരും വളരെ സങ്കടത്തിലാണ്.

റിപ്പോർട്ട് അനുസരിച്ച്, ആൾട്ടോ ലിൻഡോസോ റിസർവോയർ സൃഷ്ടിക്കുന്നതിനായി 1992-ൽ അസെറെഡോ മനുഷ്യനിർമിത വെള്ളപ്പൊക്കത്തിൽ മുങ്ങിപോയതാണ്. സ്പാനിഷ്-പോർച്ചുഗീസ് അതിർത്തിയിലെ ഒരു അണക്കെട്ട് ഏറെക്കുറെ ശൂന്യമായതിനെ തുടർന്നാണ് ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ഉയർന്നുവന്നത്. ജലനിരപ്പ് താഴ്ന്നതോടെ അസെറെഡോ ഗ്രാമത്തിന്റെ വലിയൊരു ഭാഗം വീണ്ടും ദൃശ്യമാക്കി.

പ്രദേശം സന്ദർശിച്ച ആളുകൾ തകർന്ന മേൽക്കൂരകളും ഇഷ്ടികകളും തടി അവശിഷ്ടങ്ങളും കണ്ടെത്തി. മുൻപ് ഇവിടം മുഴുവൻ മുന്തിരിത്തോട്ടങ്ങളും ഓറഞ്ച് മരങ്ങളുമായിരുന്നു. ഗ്രാമത്തിന്റെ ഫോട്ടോകളും ഡ്രോൺ വീഡിയോകളും ഇപ്പോൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read Also: അർത്ഥം അറിയില്ലെങ്കിലും അസ്സലായി പാടുന്നുണ്ടല്ലോ; അനുരാധയ്‌ക്കൊപ്പം ബോളിവുഡ് ഗാനംപാടി മിയക്കുട്ടി

റിപ്പോർട്ടുകൾ പ്രകാരം, ഈ പ്രദേശം മുമ്പ് നിരവധി വരണ്ട കാലങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ വെള്ളത്തിനടിയിലായ ഒരു ഗ്രാമത്തിന്റെ അവശിഷ്ടം മുഴുവനായും വെളിപ്പെടുത്താൻ തക്ക തീവ്രമായ വരൾച്ച ആദ്യമാണ്.

Story highlights- Village underwater for 30 years rises