ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം കക്കരിക്ക
സ്ഥിരമായി വീടുകളിലെ പച്ചക്കറികൾക്കൊപ്പം കണ്ടുവരുന്ന ഒരു പച്ചക്കറിയാണ് കക്കരിക്ക. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് ഇത്. ഭക്ഷത്തിനൊപ്പം ചേർത്തോ സാലഡ് ആക്കിയോ ദിവസവും വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധിയുണ്ട് ഗുണങ്ങൾ. കക്കരിക്ക ജ്യൂസാക്കി മാറ്റിയോ പച്ചയ്ക്ക് കഴിച്ചോ ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ അത് ശരീരഭാരം കുറയാൻ കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
കലോറി അടങ്ങാത്ത ഭക്ഷണമാണ് കക്കരിക്ക അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ പരിഹാരമാണ് വെള്ളരിക്ക. വെള്ളരിക്ക ജലാംശം ധാരാളമായി അടങ്ങിയ ഭക്ഷണ പദാർത്ഥമാണ്. അതിനാൽത്തന്നെ വിശപ്പും ദാഹവുമെല്ലാം ശമിക്കാൻ ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് കക്കരിക്ക ജ്യൂസ്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരഭാരം കുറയും ഒപ്പം വയറും കുറയും. വിറ്റാമിൻ എ, ബി, കെ എന്നിവയും കക്കരിക്കയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയുന്നതിനൊപ്പം ശരീരസൗന്ദര്യത്തിനും കക്കരിക്ക അത്യുത്തമമാണ്.
Read also: അഞ്ചാം വയസിൽ കുഞ്ഞിന് ജന്മം നൽകി; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയുടെ ജീവിതം
കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ വീട്ടില്‍ തന്നെ നമുക്ക് ചെയ്യാവുന്ന ചില പ്രതിവിധികളിൽ ഒന്നാണ് കക്കരിക്ക. പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാത്ത കക്കരിക്ക ഉപയോഗിച്ച് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറ്റാൻ സാധിക്കും. കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ല മാർഗവും കക്കരിക്ക ഉപയോഗിക്കുക എന്നത് തന്നെയാണ്. കക്കരിക്ക മുറിച്ചോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനുട്ട് സമയം കണ്‍തടങ്ങളില്‍ വെയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. നാരങ്ങാനീരും കക്കരിക്ക ജ്യൂസും ചേർത്ത മിശ്രിതം മുഖത്ത് അല്പസമയം തേച്ചുപിടിപ്പിക്കുന്നത് മുഖകാന്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. നിരവധി ഗുണങ്ങൾ ഉള്ളതിനാൽ കക്കരിക്ക ഇനി നമ്മുടെ ഭക്ഷണത്തിനൊപ്പം സ്ഥിരമാക്കിക്കോളൂ.
Story highlights: Weight loss and cucumber