ഭീഷ്മപർവ്വം ബിഗ് ബിയിൽ നിന്ന് വ്യത്യസ്തം; പക്ഷെ ആവേശം ബിഗ് ബിയോളം ഉണ്ടെന്നും സഹാതിരക്കഥാകൃത്ത് രവിശങ്കർ
മലയാളികൾ കുറെയേറെ നാളുകളായി ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ഭീഷ്മപർവ്വം.’ ബിഗ് ബി എന്ന ട്രെൻഡ്‌സെറ്റർ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുള്ള സിനിമയ്ക്കായി വമ്പൻ കാത്തിരിപ്പിലായിരുന്നു ആരാധകർ. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് റിസർവേഷന് വമ്പൻ വരവേൽപ്പാണ് ആരാധകരുടെ ഭാഗത്തു നിന്നുമുണ്ടായത്. കൊവിഡ് ഇളവുകൾ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ചിത്രത്തിന്റെ ആദ്യ ദിനം തിയേറ്ററുകൾ പൂരപ്പറമ്പാവുമെന്ന കാര്യത്തിൽ തർക്കമില്ല.
ഭീഷ്മപർവ്വത്തിന്റെ സഹാതിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ഇപ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബി യിൽ നിന്ന് വ്യത്യസ്തമായ ചിത്രമാണ് ഭീഷ്മപർവ്വമെങ്കിലും ബിഗ് ബിയോളം തന്നെ ആവേശമുണ്ടാക്കാൻ ചിത്രത്തിന് കഴിയുമെന്നാണ് തിരക്കഥാകൃത്ത് രവിശങ്കർ പറയുന്നത്.
“വളരെ എക്‌സൈറ്റഡായി വര്‍ക്ക് ചെയ്ത സിനിമയായിരുന്നു ഭീഷ്മപര്‍വ്വം. മമ്മൂക്കയുടെ സിനിമ കൂടി ആയതുകൊണ്ട് എക്‌സൈറ്റ്‌മെന്റ് കൂടുതലായിരുന്നു. അതുപോലെ തന്നെ സിനിമയുടെ ഔട്ട്പുട്ടിലും ഞങ്ങള്‍ എക്‌സൈറ്റഡാണ്. എഴുതുന്ന സമയത്ത് തീര്‍ച്ചയായും നമ്മുടെ മുന്നില്‍ ബിഗ് ബി ഉണ്ടല്ലോ. അപ്പോള്‍ അതിനെ തകര്‍ക്കാനോ, അതിന് മുകളില്‍ എത്തിക്കാനോ ഉള്ള ശ്രമമല്ല ഉണ്ടായിട്ടുള്ളത്. ബിഗ് ബി അല്ലാതെ അത്ര തന്നെ ആവേശം ഉണ്ടാക്കുന്ന മറ്റൊരു സിനിമയാണ് ഭീഷ്മപര്‍വ്വം. ആ എക്‌സ്പീരിയന്‍സ് കൊടുക്കാനാണ് ശ്രമിച്ചത്”- ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രവിശങ്കർ പറഞ്ഞു.
Read More: വിക്രമിനെ കാണാനെത്തിയ സേതുരാമയ്യർ ; സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാറും, ശ്രദ്ധനേടി ചിത്രങ്ങൾ
മാര്‍ച്ച് 3 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് . ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിനും പാട്ടുകള്‍ക്കുമൊക്കെ വന്‍ പ്രതികരണമാണ് ലഭിച്ചത്.
Story Highlights: Co-writer Ravishankar about bheeshmaparvam