രക്താർബുദവുമായി പോരാടുന്ന മൂന്നുവയസുകാരന്റെ ആഗ്രഹം സഫലമായപ്പോൾ- ഉള്ളുതൊടുന്ന കാഴ്ച
സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്ന പ്രായത്തിൽ ആശുപത്രി കിടക്കയിലായിപ്പോകുന്ന കുരുന്നുകൾ എന്നും നൊമ്പരമാകാറുണ്ട്. രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മനോൺ എന്ന കുരുന്നും നാളെയെന്ന ഭാവി പ്രതീക്ഷ സ്വപ്നം കാണുകയാണ്. ഈ വേളയിൽ ഈ കുഞ്ഞു മകനെ സന്തോഷിപ്പിക്കാൻ അവന്റെ സ്വപ്നങ്ങളൊക്കെ സാക്ഷാത്കരിച്ചുനൽകുകയാണ് മാതാപിതാക്കൾ.
ഇപ്പോഴിതാ,തന്റെ സ്വപ്നമായിരുന്ന വാഗൺ ലഭിച്ചതോടെ മൂന്ന് വയസുകാരൻ മനോൺ സന്തോഷത്തിലാണ്. കുട്ടികളെ ഇരുത്തി ഉന്തുവണ്ടിപോലെ കൊണ്ടുനടക്കാവുന്ന ഒന്നാണ് വാഗൺ. അത്തരത്തിൽ ഒരെണ്ണം കിട്ടാൻ അവൻ കൊതിച്ചിരുന്നു. ഒടുവിൽ, ഇപ്പോൾ സ്വന്തമായി ഒന്ന് കിട്ടിയകുഞ്ഞിന്റെ സന്തോഷപ്രകടനമാണ് ശ്രദ്ധനേടുന്നത്.
മനോൺ രക്താർബുദവുമായി പോരാടി ആശുപത്രിയിലാണ്. ഉറക്കത്തിൽ നിന്നും ഉണർന്നപ്പോൾ ആഗ്രഹിച്ച കാര്യം മുന്നിൽ കണ്ട മനോൺ സന്തോഷം പ്രകടിപ്പിക്കുന്ന കാഴ്ച ആരുടേയും ഹൃദയം കവരുന്നതാണ്. ആശുപത്രിയിലൂടെ തന്റെ വാഗണിൽ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട് ഈ മൂന്നുവയസുകാരൻ.
Read Also: ‘പിതാമകന്’ ശേഷം വീണ്ടും സൂര്യയും ബാലയും ഒരുമിക്കുന്നു ; ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും
‘മാനോണിന് 3 വയസ്സുണ്ട്, അവൻ രക്താർബുദത്തിനെതിരെ പോരാടുന്നു. ഇങ്ങനെയൊരു സ്വന്തം വണ്ടിക്കായി കുഞ്ഞ് ആഗ്രഹിച്ചു, ആ സ്വപ്നം സാക്ഷാത്കരിച്ചു.’- വിഡിയോയുടെ ക്യാപ്ഷൻ ഇങ്ങനെയാണ്. വിഡിയോ എല്ലാവരെയും കണ്ണീരിലാഴ്ത്തി. വെറും മൂന്നാം വയസിൽ ഇത്രയധികം വേദന അനുഭവിക്കേണ്ടി വന്ന കുഞ്ഞിനായി പിന്തുണയറിയിച്ചും ഒട്ടേറെ ആളുകൾ രംഗത്തെത്തി.
Story highlights- a 3-year-old boy in the hospital getting his wish fulfilled