അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവൻ ചിത്രം; എകെ 62 ഒരുങ്ങുന്നു
തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ സംവിധായകനാണ് വിഘ്നേഷ് ശിവൻ. ഇപ്പോഴിതാ അണിയറയിൽ ഒരുങ്ങുന്ന വിക്കിയുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരം അജിത് കുമാറിനെ നായകനാക്കിയാണ് വിഘ്നേഷ് പുതിയ ചിത്രം ഒരുക്കുന്നത്. കരിയറിലെ 62-ാം ചിത്രം (AK 62) ഇന്നലെ വൈകിട്ട് ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‍കരന്‍ ആണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നയന്‍താരയായിരിക്കും നായികയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം വലിമൈ ആണ് അജിത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. വലിമൈ സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്. ‘നേര്‍ക്കൊണ്ട പാര്‍വൈ’,‘തീരൻ’ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച്.വിനോദ്. അതേസമയം ബോണി കപൂർ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഐപിഎസ് ഓഫീസറായാണ് അജിത് എത്തിയത്. സിനിമയിൽ നായികമാരായി വേഷമിടുന്നത് യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ്. കാര്‍ത്തികേയ, യോഗി ബാബു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തിയിരുന്നു.
വിഘ്നേഷ് ശിവന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം തെന്നിന്ത്യൻ സൂപ്പർതാരം വിജയ് സേതുപതിക്കൊപ്പം നയൻതാരയും സാമന്തയും ഒന്നിക്കുന്ന കാതുവാക്കുളൈ രണ്ട് കാതൽ ആണ്. സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് സിനിമ ഒരുങ്ങുന്നത്. റാംബോ എന്നാണ് ചിത്രത്തിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അതേസമയം സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കാതുവാക്കുള്ളെ രണ്ടു കാതൽ’.
Story highlights: Ajith kumar new movie with vignesh shivan