ബംഗാളി ഗാനത്തിന് നാടൻ ചുവടുകളുമായി അമേരിക്കൻ വംശജൻ- വിഡിയോ
നൃത്തവൈഭവത്തിലൂടെ മനസുകവരുന്ന ഒട്ടേറെ ആളുകളുണ്ട്. പ്രായം തളർത്താത്ത ചുവടുകളുമായി അവർ മനസ് കീഴടക്കും. ഇപ്പോഴിതാ, ഒരു ബംഗാളി നാടോടി ഗാനത്തിന്റെ റീമിക്സ് പതിപ്പിൽ നൃത്തം ചെയ്യുന്ന അമേരിക്കൻ വംശജന്റെ വിഡിയോ വൈറലായിരിക്കുകയാണ്. അമേരിക്കയിലെ ഡാൻസ് ഡാഡ് എന്നറിയപ്പെടുന്ന റിക്കി പോണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നൃത്തം വളരെ രസകരമാണ്ഇ ൻസ്റ്റാഗ്രാമിൽ വളരെയധികം ആരാധകരുള്ള റിക്കി പോണ്ടിന് തന്റെ നൃത്ത വൈദഗ്ദ്ധ്യം കൊണ്ട് എല്ലാവരേയും ആകർഷിക്കാൻ കഴിഞ്ഞു.
വിഡിയോയിൽ, റിക്കി പോണ്ട് കൊമോള എന്ന ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്. ‘ഇത്രയും രസകരമായ ഗാനം’ എന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം നൃത്തം പങ്കുവെച്ചിരിക്കുന്നത്.ബംഗാളി നാടോടി ഗാനമായ കൊമോളയുടെ നിരവധി റീമേക്കുകൾ സമൂഹമാധ്യമങ്ങളിലൂടെ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇൻസ്റാഗ്രാമിലും തരംഗമാണ് ഈ ഗാനം. ഭാഷയുടെ അതിരുകൾ ഭേദിച്ച് ഗാനം ശ്രദ്ധനേടുകയാണ്.
read Also: സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 424 കൊവിഡ് കേസുകൾ, 528 പേര്‍ക്ക് രോഗമുക്തി
അടുത്തിടെ വൈറൽ ഗാനമായ അറബിക് കുത്തിന് ചുവടുവയ്ക്കുന്ന മുത്തശ്ശിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. തകർപ്പൻ നൃത്തചുവടുകളിലൂടെ ഇൻസ്റ്റാഗ്രാമിൽ ആരാധകരെ സമ്പാദിച്ച അറുപത്തിമൂന്നുകാരി ബോളിവുഡിലെ വിവിധ ട്രാക്കുകൾക്ക് അനുസരിച്ച് ചുവടുവയ്ക്കാറുണ്ട്. വൈറലായ വിഡിയോയിൽ, ദാദി ഹലമാത്തി ഹബിബോ..’യ്ക്ക് ഒപ്പം ആവേശത്തോടെ ചുവടുവയ്ക്കുകയാണ്. മാത്രമല്ല പാട്ടിലെ ഹുക്ക്-സ്റ്റെപ്പ് പോലും അതേപടി പകർത്തിയിരുന്നു ഈ മുത്തശ്ശി. –
Story highlights- american citizen dances to Bengali folk song