‘ബോംബെക്കാരാ ജാവോന്ന് പറയണം…’ മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിലെ ഹിറ്റ് ഡയലോഗുകൾ, ശ്രദ്ധനേടി വിഡിയോ

March 19, 2022

മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങി അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ഭീഷ്മപർവം. സിനിമ ആസ്വാദകർക്കിടയിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രത്തിലെ വിശേഷങ്ങൾക്കിടയിൽ ശ്രദ്ധനേടുകയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട ഒരു ലിറിക്കൽ വിഡിയോ, സിനിമയിലെ ഹിറ്റ് ഡയലോഗുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയാണ് അണിയറക്കാർ പുറത്തിറക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

അതേസമയം ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘ഭീഷ്മപർവ്വം’ എത്തിയത്. തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചതും. പ്രേക്ഷകർക്കിടയിൽ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ‘ഭീഷ്മപർവ്വം’ 2022 കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരിക്കുകയാണ്. വലിയ ആവേശമാണ് മമ്മൂട്ടി ആരാധകർക്കും മലയാളി പ്രേക്ഷകർക്കും സിനിമയുടെ വിജയം പകർന്നത്.

Read also: ‘നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകൾ’- ചലച്ചിത്രമേളയിൽ…

മുൻപ് മമ്മൂട്ടിയെ നായകനാക്കി 2007 ൽ അമൽ നീരദ് സംവിധാനം ചെയ്ത ‘ബിഗ് ബി’ എന്ന ചിത്രവും വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്. ഇപ്പോഴിതാ മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിൽ സൗബിൻ സാഹിർ, ശ്രീനാഥ്‌ ഭാസി, ഷെയ്ൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, അനഘ, മാല പാർവതി തുടങ്ങി വലിയ താരനിരയാണ് ഉള്ളത്.

Story highlights: Bheeshmaparvam Lyric Video