ക്യാൻസർ ചികിത്സയ്ക്ക് ശേഷം രോഗമുക്തയായ മരിയയെ കാണാൻ ആശുപത്രിയിൽ കാത്തുനിന്ന വളർത്തുനായ; കണ്ണുനിറച്ച് വൈകാരികമായൊരു ഒത്തുചേരൽ- വിഡിയോ
വളർത്തുമൃഗങ്ങൾ നമുക്ക് സമ്മാനിക്കുന്ന സന്തോഷ നിമിഷങ്ങൾക്ക് വളരെയേറെ മൂല്യമുണ്ട്. അവയില്ലാത്ത ലോകം അപൂർണ്ണമായിരിക്കും. നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് തീർച്ചയായും അറിയാമായിരിക്കും.
അതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന വിഡിയോ. ക്യാൻസർ രോഗി തന്റെ വളർത്തുനായയുമായി വീണ്ടും ഒന്നിക്കുന്ന ഒരു വിഡിയോ വൈറലാകുകയും എല്ലാവരെയും കണ്ണീരിലാഴ്ത്തുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ വളരെയധികം ശ്രദ്ധേയമായിക്കഴിഞ്ഞു.
വിഡിയോ ആരംഭിക്കുന്നത് ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കുന്ന നയയിൽ നിന്നുമാണ്. നായയെ കാണാൻ ഒരു നഴ്‌സ് മരിയ എന്ന ക്യാൻസർ രോഗിയെ വീൽ ചെയറിൽ പുറത്തേക്ക് എത്തിക്കും. മരിയയെ കണ്ടയുടനെ അമോറ എന്ന നായ തന്റെ ആവേശം നിയന്ത്രിക്കാനാവാതെ മരിയയുടെ അടുത്തേക്ക് കുതിച്ചു. 40 ദിവസത്തിന് ശേഷം മരിയയെ കണ്ടതിൽ അമോറ വളരെ സന്തോഷവാനായിരുന്നു. മരിയ സന്തോഷം കൊണ്ട് കരയുമ്പോൾ നായ സ്നേഹം പ്രകടിപ്പിക്കുകയാണ്.
‘വൈകാരികമായ പുനഃസമാഗമം: ക്യാൻസർ ചികിത്സകൾക്കായി ആശുപത്രിയിൽ 40 ദിവസം ചെലവഴിച്ചതിന് ശേഷം നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായി, മരിയ തന്റെ ഉറ്റസുഹൃത്ത് അമോറയുമായി വീണ്ടും ഒന്നിക്കുന്നു. ഏതാനും ആഴ്ചകൾക്ക് ശേഷം മരിയ ഇപ്പോൾ ക്യാൻസർ വിമുക്തയാണ്,’- പോസ്റ്റിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെ. വികാരനിർഭരമായ ഒത്തുചേരലിൽ ഒട്ടേറെപ്പേർ പ്രതികരണമറിയിച്ചു.
Story highlights- cancer patient reuniting with her pet dog