അതേ നോട്ടം അതേ നടത്തം, അന്നും ഇന്നും മാറ്റമില്ലാതെ സേതുരാമയ്യർ
മമ്മൂട്ടി ചിത്രങ്ങൾക്കായി കാത്തിരിക്കാറുള്ള ആരാധകർ ഇരട്ടി ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സേതുരാമയ്യർ അഞ്ചാം ഭാഗം. സിബിഐ 5 ദ ബ്രെയ്ൻ എന്ന് പേരിട്ടിരിക്കുന്ന ഭാഗം പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കാണ് അതിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പഴയകാല സേതുരാമയ്യരുടെ അതെ ലുക്കിലാണ് താരം ഇവിടെയും പ്രത്യക്ഷപ്പെടുന്നത്. സിബിഐ സീരീസിലെ ആദ്യ ചിത്രം ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ 1988 ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ അഞ്ചാം ഭാഗമായ ‘സിബിഐ 5 ദ ബ്രെയ്ൻ’ 2022 ലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. എന്നാൽ ഇക്കാലത്തിനിടയ്ക്ക് രൂപത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാത്ത മമ്മൂട്ടിയെക്കണ്ട് വീണ്ടും ആത്ഭുതപ്പെടുകയാണ് അദ്ദേഹത്തിന്റെ സിനിമ ആരാധകർ. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആദ്യഭാഗത്തിൽ പ്രത്യക്ഷപ്പെട്ട അതെ രൂപത്തിലും ഭാവത്തിലും തന്നെയാണ് പുതിയ ചിത്രത്തിലും മമ്മൂട്ടി എത്തുന്നത് ഇത് ഉറപ്പുവരുത്തുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നതും.
മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഹിറ്റായ ഒരു സിനിമ പരമ്പരതന്നെയാണ് സിബിഐ. വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ സോതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു എന്ന വാർത്ത പുറത്തുവന്നതുമുതൽ ഏറെ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ഒപ്പം സംവിധായകന് കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുന്നതിന്റെ ആവേശവും ആരാധകരിൽ ഇരട്ടിയാണ്. ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.
Read also: മലയാളത്തിന്റെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി ‘ലളിതം സുന്ദരം’; ആസ്വാദകഹൃദയംതൊട്ട് പാട്ട് വിഡിയോ
ചിത്രം പ്രഖ്യാപിച്ചതുമുതൽ ഉയർന്നുകേട്ട ചോദ്യമാണ് മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാർ കൂടി ഉണ്ടാകുമോ എന്നത്. സിബിഐ സീരീസിൽ വിക്രം എന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ജഗതി ശ്രീകുമാർ ആയിരുന്നു. എന്നാൽ വാഹനാപകടത്തെത്തുടർന്ന് സിനിമ മേഖലയിൽ നിന്നും വർഷങ്ങളായി വിട്ടുനിൽക്കുന്ന താരം ഈ ചിത്രത്തിലൂടെ തിരിച്ചുവരുകയാണ് എന്നതും ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്നുണ്ട്. ചിത്രത്തിൽ ജഗതി ജോയിൻ ചെയ്ത ചിത്രങ്ങളും വിശേഷങ്ങളും നേരത്തെ സംവിധായകൻ മധു പങ്കുവെച്ചിരുന്നു.
Story highlights: CBI movie Mammootty new look goes trending