ജന ഗണ മനയിൽ പൃഥ്വിരാജിനൊപ്പം മംമ്ത മോഹൻദാസും ശാരിയും; ചിത്രത്തിന്റെ വിശേഷങ്ങൾ…
മലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറന്മൂടും മുഖ്യകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജന ഗണ മന. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് മംമ്ത മോഹൻദാസാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്‍റണിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളായ മംമ്ത മോഹൻദാസും, നടി ശാരിയും വിന്‍സി അലോഷ്യസും അടക്കമുള്ളവർ ഉൾപ്പെടുന്ന പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറക്കാർ.
‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജന ഗണ മന’. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും പൃഥ്വിരാജ് സുകുമാരനും സംവിധായകൻ ഡിജോ ജോസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് വീണ്ടും ഷൂട്ടിങ് പുനഃരാരംഭിക്കുകയായിരുന്നു.
അതേസമയം, ബ്രോ ഡാഡിയാണ് പൃഥ്വിരാജിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. കടുവക്കുന്നേൽ കുറുവച്ചൻ, എമ്പുരാൻ, ആടുജീവിതം, കാളിയൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി ഒരുങ്ങുന്നത്. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലും പൃഥ്വിരാജാണ് പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Story highlights: Film ‘Jana Gana Mana