‘ഹൃദയം’ സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കി കരൺ ജോഹർ; ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക്

March 25, 2022

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ തിയറ്ററുകളിലെ വിജയകരമായ കുതിപ്പിന് ശേഷം ഇപ്പോൾ ഓൺലൈൻപ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ഉടൻ റീമേക്ക് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

‘ഹൃദയം’ എന്ന മനോഹരമായ പ്രണയകഥയുടെ അവകാശം താൻ സ്വന്തമാക്കിയതായി കരൺ ജോഹർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. ഹൃദയത്തിന്റെ അണിയറപ്രവർത്തകരും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

“വ്യവസായത്തിലെ അഭിമാനകരവും ആദരണീയവുമായ ഈ രണ്ട് പേരുമായി സഹകരിക്കുകയെന്നത് ഞങ്ങളുടെ ടീമിന് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഞങ്ങളുടെ സിനിമയിലുള്ള വിശ്വാസത്തിന് മാധവൻ സാറിനും കരൺ ജോഹർ സാറിനും നന്ദി. ഞങ്ങളുടെ സിനിമയോട് നിങ്ങൾ ചൊരിഞ്ഞ അളവറ്റ സ്നേഹത്തിന്, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി. ‘ നിർമ്മാതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ കുറിക്കുന്നു.

Read Also: തകർത്താടി രാം ചരണും ജൂനിയർ എൻടിആറും; ആർആർആർ തിയേറ്ററുകളിൽ- റിവ്യൂ

‘ഹൃദയം’ എന്ന ചിത്രത്തിന് സിനിമാക്കാരിൽസിനിമാപ്രവർത്തകരിൽ നിന്നും നിരൂപകരിൽ നിന്നും വൻ പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന് ആകെ 15 ട്രാക്കുകൾ ഉണ്ടായിരുന്നു.സംഗീത പ്രേമികൾക്ക് മനോഹരമായ അനുഭവം നൽകുന്നതിനായി ടീം ഓഡിയോ കാസറ്റുകളും ലിമിറ്റഡ് എഡിഷൻ വിനൈൽ റെക്കോർഡുകളും തിരികെ കൊണ്ടുവന്നു. ബിരുദ പഠനം പൂർത്തിയാക്കാൻ ചെന്നൈയിലേക്ക് പോകുന്ന അരുൺ നീലകണ്ഠന്റെ കഥയാണ് ‘ഹൃദയം’ പറഞ്ഞത്.

Story highlights- Karan Johar acquires the rights of ‘Hridayam’ in Hindi, Tamil and Telugu