30 വയസ്സിനുള്ളിൽ ലീ സന്ദർശിച്ചത് നിരവധി രാജ്യങ്ങൾ; അറിയാം യാത്രയെ സ്നേഹിക്കുന്ന ലീയുടെ ജീവിതം…
30 വയസ്സിനുള്ളിൽ നൂറിലധികം രാജ്യങ്ങൾ സന്ദർശിക്കുക… കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം… കാരണം ലോകത്തിന്റെ വിവിധ ഇടങ്ങൾ സന്ദർശിക്കുക, വ്യത്യസ്തമായ ആചാരങ്ങൾ കാണുക, ആളുകളെ അറിയുക ഇതൊക്കെ എല്ലാവരിലും കൗതുകം നിറയ്ക്കുന്ന കാര്യമാണ്… അത്തരത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച യുവാവ് എന്ന് ഗൂഗിൾ പറയുന്നത് ലീ അബെമോൻസ് ആണ്.
ഇരുപതാം വയസിലാണ് ലീയുടെ ആദ്യത്തെ യാത്ര. അമേരിക്കയിൽ നിന്നും ഉപരിപഠനത്തിനായി ലണ്ടനിലേക്കാണ് ലീ ആദ്യമായി ഒരു വിദേശയാത്ര നടത്തുന്നത്. പഠനത്തിനിടെ ഒരുപാട് ആളുകളെ കണ്ടു. അവരെക്കുറിച്ച് അറിഞ്ഞു, അവരുടെ സംസ്കാരവും ജീവിതരീതികളും അറിഞ്ഞുതുടങ്ങിയതോടെ അവരുടെ ജന്മദേശം കാണാൻ ആഗ്രഹം തോന്നി. അങ്ങനെയാണ് ലീയുട ജീവിതം യാത്രകളിലേക്ക് തിരിയുന്നത്. ആ യാത്രകളിലൂടെ പിന്നീട് ലീ ജീവിക്കാനും തുടങ്ങി.
അതേസമയം ഓരോ യാത്രകളിലും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്ന് ലീ പറയുന്നു. തന്റെ യാത്രകളിൽ തനിക്കൊപ്പം ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങളും ഒരു ലാപ്ടോപ്പുമാണ് ഉണ്ടാകുക. ഒപ്പം ഓരോ ഇടങ്ങളിൽ എത്തുമ്പോഴും അവരുമായി സംസാരിക്കാൻ കൺവേർട്ടർ ഉപയോഗിക്കാറുണ്ടെന്നും ലീ പറയുന്നു.
ഓരോ യാത്രയിലും പ്രിയപ്പെട്ടതായി ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ചില യാത്രകളിലൊക്കെ ദുരനുഭവങ്ങളും ലേയ്ക്ക് ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ ലീയുടെ യാത്രയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേരാറുണ്ടെന്നും എപ്പോഴും തനിയെ മാത്രമല്ല യാത്ര ചെയ്യുക എന്നുമാണ് ലീ പറയുന്നത്.
അതേസമയം ലീയുടെ ജീവിതത്തെക്കുറിച്ച് അറിഞ്ഞതോടെ നിരവധിപ്പേരാണ് ലീയെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. ഒരിക്കൽ ലീയുടെ യാത്രകളെക്കുറിച്ചറിയാവുന്ന ഒരു സുഹൃത്ത് ലീയാണ് ലോകത്തിലെ ഏറ്റവുമധികം യാത്രകൾ ചെയ്ത യുവാവ് എന്ന് പറഞ്ഞുകൊണ്ട് ഒരു ഇ മെയിൽ സന്ദേശം അയച്ചു. അതിന് ശേഷം താൻ സഞ്ചരിച്ച രാജ്യങ്ങളെക്കുറിച്ച് നോക്കിയപ്പോഴാണ് താൻ ഇത്രയധികം ഇടങ്ങൾ സഞ്ചരിച്ചുകഴിഞ്ഞുവെന്ന് ലീ പോലും അറിഞ്ഞതത്രേ.
Story highlights; Lee Abbamonte- World’s most traveled man