“നമുക്ക് ഈ ഗോഡ്‌സ് ഓൺ കൺട്രിയെ സിനിമയുടെ ഓൺ കൺട്രിയാക്കി മാറ്റണം”; വൈറലായി നടൻ മമ്മൂട്ടിയുടെ വാക്കുകൾ
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വം’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘ഭീഷ്മപർവ്വം’ 2022 കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രമാവും എന്നാണ് ആദ്യ ദിനത്തിൽ പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ പ്രൊമേഷന്റെ സമയത്ത് നടൻ മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മലയാള സിനിമ ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനെ പറ്റി സംസാരിക്കുമ്പോഴാണ് നമുക്കെല്ലാവർക്കും കൂടി മലയാള സിനിമയെ ലോകത്തിന്റെ നെറുകിൽ കൊണ്ട് വെക്കണമെന്ന് മമ്മൂട്ടി അഭിപ്രായപ്പെടുന്നത്.
‘നമുക്ക് എല്ലാവര്‍ക്കും കൂടി മലയാള സിനിമയെ ലോകത്തിന്റെ നെറുകില്‍ കൊണ്ട് വെക്കണം. ഇപ്പോള്‍ തന്നെ ഒടിടിയുടെ വരവ് മൂലം ഒരുപാട് പേര്‍ മലയാള സിനിമകള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. മലയാളം സംസാരിക്കാത്തവരും മലയാളം മനസിലാക്കാത്തവരും മലയാള സിനിമ കാണുന്നുണ്ട്. അത് നമുക്ക് വലിയൊരു അംഗീകാരമാണ്. നവ മാധ്യമങ്ങളും നവ സിനിമ പ്രവര്‍ത്തകരുമെല്ലാം നമ്മുടെ ഈ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെ സിനിമയുടെ ഓണ്‍ കണ്‍ട്രിയാക്കി മാറ്റണം.’ – ‘ഭീഷ്മപർവ്വ’ത്തിന്റെ പത്രസമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടയിൽ മമ്മൂട്ടി പറഞ്ഞു.
Read More: വീണ്ടുമൊരു മണിരത്നം മാജിക്; പ്രേക്ഷകരിലേക്കെത്താനൊരുങ്ങി ‘പൊന്നിയിൻ സെൽവൻ’
ബിഗ് ബിക്ക് 14 വർഷങ്ങൾക്ക് ശേഷമാണ് അമൽ നീരദ്- മമ്മൂട്ടി കൂട്ടുക്കെട്ടിൽ ഒരു ചിത്രം പുറത്തു വരുന്നത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരുന്നത്. നേരത്തെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മപര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്
Story Highlights: Mammootty about malayalam cinema getting global recognition