‘ഉണ്ണി വാവാവോ…’പാട്ട് വേദിയിൽ താരാട്ട് പാട്ടുപാടി മേഘ്‌നക്കുട്ടി, വിഡിയോ

March 23, 2022


മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു താരങ്ങൾ. കുരുന്നുകളുടെ അതിഗംഭീരമായ ആലാപനവും കുസൃതി നിറഞ്ഞ സംസാരവുമെല്ലാം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തതാണ്. അത്തരത്തിൽ ഏറെ പ്രേക്ഷക പ്രീതിനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് മേഘ്‌ന സുമേഷ്.

കുസൃതി നിറഞ്ഞ സംസാരവും അസാധ്യമായ ആലാപനവുംകൊണ്ടാണ് മേഘ്‌ന ഹൃദയം കീഴടക്കാറുള്ളത്. പാട്ട് പാടാൻ ഓരോതവണ വേദിയിൽ എത്തുമ്പോഴും അതിമനോഹരമായ ആലാപനത്തിനൊപ്പം രസകരമായ സംസാരത്തിലൂടെ പാട്ട് വേദിയിൽ ചിരി പടർത്താറുണ്ട് മേഘ്‌നക്കുട്ടി. അതുകൊണ്ടുതന്നെ ഈ കുരുന്നിന്റെ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുമുണ്ട് ആരാധകർ. ഇപ്പോഴിതാ താരാട്ടുപാട്ടുമായി ടോപ് സിങ്ങർ വേദിയിൽ എത്തുകയാണ് മേഘ്‌നക്കുട്ടി.

ഉണ്ണി വാവാവോ പൊന്നുണ്ണീ വാവാവോ നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ… എന്ന ഗാനമാണ് മേഘ്‌നക്കുട്ടി സംഗീതപ്രേമികൾക്കായി ആലപിക്കുന്നത്. സാന്ത്വനം എന്ന ചിത്രത്തിലെ ഈ പാട്ട് കെ എസ് ചിത്രയാണ് സിനിമയിൽ ആലപിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് മോഹൻസിത്താര ഈണം നൽകിയ പാട്ടുമായി ഈ കുഞ്ഞുമോൾ എത്തുമ്പോൾ നിറഞ്ഞ് കൈയടിക്കുകയാണ് ആരാധകർ. അതിമനോഹരമായി പാട്ട് പാടുന്നതിനൊപ്പം ഈ കുരുന്നിന്റെ വസ്ത്രധാരണവും പ്രേക്ഷകരിൽ കൗതുകം നിറയ്ക്കുന്നുണ്ട്. മേഘ്‌നയുടെ പാട്ടിന് ശേഷം വേദിയിലേക്ക് എത്തുന്ന മേഘ്‌നയുടെ കുഞ്ഞനുജത്തിയേയും അമ്മയെയും വേദിയിൽ കാണാം. ഒപ്പം കുഞ്ഞുവാവയ്ക്കായി പാട്ട് പാടിനല്കുന്നുമുണ്ട് ഈ കൊച്ചുമിടുക്കി.

Read Also: ‘ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ…; പ്രേക്ഷകഹൃദയങ്ങളിൽ ആഘോഷം നിറച്ച് കൃഷ്ണജിത്ത്

മലയാളം ടെലിവിഷനിൽ ഏറെ ആരാധകരുള്ള പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഗായകരായ എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, അനുരാധ ശ്രീറാം, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, ദീപക് ദേവ് എന്നിവരാണ് ഷോയുടെ വിധികർത്താക്കൾ. മീനാക്ഷിയാണ് പരിപാടിയുടെ അവതാരക. ഓരോ തവണയും പാട്ട് പാടാൻ എത്തി അതിശയപ്പിക്കുന്ന ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയം കവരുന്ന മികച്ച പാട്ടുകാരാണ് ടോപ് സിംഗർ വേദിയിൽ എത്തുന്നത്. 

Story highlights: Meghna singing lullaby for baby sister