‘പാമരം പളുങ്ക് കൊണ്ട്..’; മിയയുടെ പാട്ടുതോണിയുടെ താളമേറ്റെടുത്ത് ആസ്വാദകർ- പാട്ടുവേദിയിൽ ഒരു വിസ്മയ നിമിഷം
പാമരം പളുങ്ക് കൊണ്ട്
പന്നകം കരിമ്പ് കൊണ്ട്
പഞ്ചമിയുടെ തോണിയിലെ
പങ്കായം പൊന്ന് കൊണ്ട്..
ഈ മനോഹരമായ വരികൾ ഏറ്റുപാടാത്ത മലയാളികൾ ചുരുക്കമാണ്. ലോകത്തിന്റെ ഏതുകോണിൽ പോയാലും എന്നും മണിയന്റെ മനം മനസ്സിൽ സൂക്ഷിക്കുന്ന മലയാളികൾ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന അപൂർവ്വ ഗാനങ്ങളിൽ ഒന്നാണ് ഇത്. ത്രിവേണി എന്ന സിനിമയിൽ വയലാർ രാമവർമ്മയുടെ വരികൾക്ക് ജി ദേവരാജൻ മാസ്റ്റർ ഈണം പകർന്ന് പ്രിയഗായിക പി സുശീല ആലപിച്ച ഗാനം.. സംഗീത ലോകത്തെ മഹാരഥന്മാർ ഒന്നിച്ചെത്തിയ ഗാനങ്ങളിലൊന്നാണിത്. എപ്പോൾ കേട്ടാലും പുതുമ നഷ്ടമാകാത്ത സുന്ദര ഗാനം ഇതാ, പാട്ടുവേദിയിൽ വീണ്ടും പിറന്നിരിക്കുകയാണ്.
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളായ മിയ മെഹക് ആണ് അതുല്യ ഗാനവുമായി എത്തിയത്. ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് പ്രേം നസീറും ശാരദയുമാണ്. നടി ശാരദ ഗാനരംഗത്തിൽ അണിഞ്ഞിരിക്കുന്ന അതേ വേഷവിധാനങ്ങളോടെയാണ് മിയയും പാട്ടുവേദിയിൽ എത്തിയത്. എത്ര മനോഹരമാണ് ഈ കൊച്ചുമിടുക്കിയുടെ ആലാപന മാധുര്യം എന്നത് പറഞ്ഞറിയിക്കാൻ സാധിക്കില്ല, അത്രത്തോളം സുന്ദരമായി മിയ ആലപിച്ചു.
Read Also: അന്നത്തെ ദിവസം വേദനസംഹാരി കഴിച്ചാണ് കളിക്കാനിറങ്ങിയത്; ചരിത്ര നേട്ടത്തിന്റെ ഓർമയിൽ സച്ചിൻ ടെൻഡുൽക്കർ
ചെറുചിരിയോടെ ഭാവങ്ങളെല്ലാം പകർത്തി മിയ പാടിയപ്പോൾ വിധികർത്താക്കളും അമ്പരപ്പിലായിരുന്നു. പാട്ടിന്റെ തോണി തുഴഞ്ഞ് മിയ അമരത്തിരുന്നപ്പോൾ ആസ്വാദകരും ഒപ്പം ചേർന്നുപോകുന്ന അപൂർവ്വമായൊരു അനുഭവമായിരുന്നു പിറന്നത്. മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. ആദ്യ സീസണിലെ കുരുന്നു ഗായകരെപോലെതന്നെ രണ്ടാം സീസണിലും ജനപ്രിയത ഏറിയ ഗായകരാണുള്ളത്.
Story highlights- miah mehak singing pamaram song amazingly