‘ഹലമാത്തി ഹബിബോ..’- ട്രെൻഡിങ്ങിലിടം നേടിയ ഗാനത്തിന് ചുവടുവെച്ച് ഒരു അമ്മയും മകനും
വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിലെ ‘ഹലമാത്തി ഹബിബോ..’എന്ന അറബിക് കുത്ത് ഗാനമാണ് ഇപ്പോൾ ട്രെൻഡിങിലിടം നേടിയിരിക്കുന്നത്. സിനിമാതാരങ്ങളും സോഷ്യൽ മീഡിയ താരങ്ങളുമെല്ലാം ഗാനത്തിന് ചുവടുവെച്ച് രംഗത്ത് എത്തിയിരുന്നു. വിജയ്, പൂജ ഹെഗ്ഡെ എന്നിവരാണ് ഗാനത്തിന് ചുവടുവയ്ക്കുന്നത്. ഇപ്പോഴിതാ, ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ഒരു അമ്മയുടെയും മകന്റെയും വിഡിയോ വളരെയേറെ ശ്രദ്ധനേടുകയാണ്.
ചുവടുകൾ കൃത്യമായി ഏകോപിപ്പിച്ചാണ് ഇരുവരും മനോഹരമായി നൃത്തം ചെയ്യുന്നത്. ലോഹിത രവികിരൺ എന്ന അമ്മയും മകൻ കിഷൻ സമയമന്ത്രിയുമാണ് വിഡീയോയിലൂടെ വൈറലായി മാറിയിരിക്കുന്നത്. ശിവകാർത്തികേയനാണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബീസ്റ്റിൽ നിന്ന് പുറത്തിറങ്ങിയ ആദ്യ സിംഗിൾ ആയിരുന്നു ഇത്.
ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ആദ്യ സിംഗിൾ പുറത്തിറങ്ങിയത്. നടി കീർത്തി സുരേഷും അടുത്തിടെ ഗാനത്തിന് ചുവടുവെച്ചിരുന്നത്. സുഹൃത്തിനൊപ്പമാണ് കീർത്തി സുരേഷിന്റെ അറബിക് നൃത്തം. ചിത്രത്തിലെ നായിക പൂജാ ഹെഗ്ഡെയും സംഗീതസംവിധായകൻ അനിരുദ്ധും നടി സാമന്തയും മറ്റ് പലരും ഗാനത്തിന് ചുവടുവെച്ചിരുന്നു. ഇൻസ്റാഗ്രാമിലും തരംഗമാണ് ഈ ഗാനം. അതോടൊപ്പം സംവിധായകൻ ആറ്റ്ലിയും ഭാര്യയും നടിയുമായ പ്രിയയും ഒന്നിച്ച് ‘അറബിക് കുത്ത്’ പാട്ടിന് ചുവടുവയ്ക്കുന്ന വിഡിയോയും ശ്രദ്ധനേടിയിരുന്നു.
Read Also: കെ ജി എഫ് സംവിധായകന്റെ പുതിയ ചിത്രം സലാറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും
വിജയ്-യുടെ കരിയറിലെ 65-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. നെല്‍സണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.അതേസമയം ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെ ചിത്രത്തില്‍ വിജയ്-യുടെ നായികയായെത്തുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മാണം.
Story highlights- Mother and son dance to Halamathi Habibo