‘ആകെ കൺഫ്യൂഷൻ ആയല്ലോ..’- ഒരേനിറമുള്ള സാരിയിൽ മുഖംമറച്ച് അമ്മയും സുഹൃത്തുക്കളും; അമ്മയെ തിരിച്ചറിഞ്ഞ് കുഞ്ഞ്- വിഡിയോ
ഹൃദയംതൊടുന്ന ഒട്ടേറെ കാഴ്ചകൾ ദിവസേന സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. കുട്ടികളുടെയും വളർത്തുമൃഗങ്ങളുടേയുമെല്ലാം ഹൃദ്യമായ സൗഹൃദ കാഴ്ചകളും കുസൃതികളുമെല്ലാം ഇങ്ങനെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ, വളരെ രസകരമായ ഒരു കുഞ്ഞു ‘പറ്റിക്കൽ’ വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്.
ഒരേ സാരി ധരിച്ച ഒരു കൂട്ടം സ്ത്രീകളിൽ നിന്ന് ഒരു കൊച്ചുകുട്ടി തന്റെ അമ്മയെ തിരിച്ചറിയാൻ ശ്രമിക്കുന്ന വിഡിയോയാണ് ചർച്ചയാകുന്നത്.വൈറലായ വിഡിയോയിൽ, ഒരേപോലെയുള്ള മഞ്ഞ സാരികൾ ധരിച്ച നാല് സ്ത്രീകൾ ഒരു മുറിയിൽ ഇരിയ്ക്കുകയാണ്. ഇവിടേക്ക് ഒരു കൊച്ചുകുട്ടി എത്തുന്നു. അവരിൽ ഒരു സ്ത്രീ കുട്ടിയുടെ അമ്മയാണ്. മുഖം മറച്ച് ഒരേരീതിയിൽ ഇരിക്കുന്ന സ്ത്രീകളിൽ നിന്നും അമ്മയെ തിരിച്ചറിയാൻ കുട്ടി ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.
എല്ലാ സ്ത്രീകളും കുട്ടിയെ തങ്ങളുടെ അടുത്തേക്ക് വരാൻ വിളിക്കുന്നുണ്ട്. കുറച്ചുസമയം, ആശങ്കയോടെ നിന്നെങ്കിലും ഒടുവിൽ ചില കുഞ്ഞു തന്ത്രങ്ങളിലൂടെ കുട്ടി അമ്മയെ തിരിച്ചറിഞ്ഞു. കൊച്ചുകുട്ടികളുടെ വിശേഷങ്ങൾക്ക് എപ്പോഴും സമൂഹമാധ്യമങ്ങളിൽ വളരെയേറെ സ്വീകാര്യതയുണ്ട്. ലോകത്തിന്റെ കളങ്കം ഇതുവരെ ബാധിക്കത്തതിനാൽ കുട്ടികൾ വളരെ സത്യസന്ധതയോടെ സംസാരിക്കുന്നുവെന്ന് പലപ്പോഴും പറയാറുണ്ട്. അടുത്തിടെ യുദ്ധം നിർത്തു എന്ന് ലോകത്തോട് അപേക്ഷിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു.
Read Also: വെസ്റ്റ് ഇൻഡീസിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ; വിജയം കൂറ്റൻ മാർജിനിൽ
യുക്രൈനിലെ രൂക്ഷമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ കുഞ്ഞു കുട്ടിയുടെ ശക്തമായ സന്ദേശം. ബ്രിറ്റികിറ്റി എന്നുപേരുള്ള ഒരു അക്കൗണ്ട് പങ്കിട്ട വിഡിയോയിലാണ് ലില്ലി എന്ന പെൺകുട്ടി സന്ദേശവുമായി എത്തിയത്. ‘എനിക്ക് ഭൂമിയിൽ സമാധാനം വേണം. ഭൂമിയുടെ കഷണങ്ങളല്ല വേണ്ടത്’- ലിലി പറയുന്നു. ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയ ഈ ശക്തമായ സന്ദേശം ലില്ലി എന്ന പെൺകുട്ടിയുടേതാണ്. യുക്രേനിയൻ യുദ്ധം അവസാനിപ്പിക്കാൻ ലോക നേതാക്കളോട് ലില്ലി ആവശ്യപ്പെടുന്നത് കാണാം.
Story highlights- Mother tries to trick toddler by hiding among women dressed in similar sarees