‘നഗുമോ..’- ഹൃദയത്തിലെ ഹിറ്റ് ഗാനം ഹൃദ്യമായി പാടി നടി അനാർക്കലി മരിക്കാർ

March 4, 2022

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ചിത്രമാണ് ഹൃദയം. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഫെബ്രുവരി 18 മുതൽ ഡിസ്‌നി ഹോട്ട്സ്റ്റാറിലും എത്തിയിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം വളരെയധികം ഹിറ്റായി മാറിയിരുന്നു. പതിനഞ്ചോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നഗുമോ എന്ന ഗാനത്തിനാണ് ഏറെയും ആരാധകർ ഉള്ളത്. ഇപ്പോഴിതാ, നഗുമോ ഗാനത്തിന് മനോഹരമായ കവർ വേർഷൻ ഒരുക്കി എത്തിയിരിക്കുകയാണ് നടി അനാർക്കലി മരിക്കാർ.

അഭിനയത്തിനൊപ്പം ആലാപനത്തിലും മികവ് പുലർത്തുന്ന അനാർക്കലി മുൻപും വിവിധ ഗാനങ്ങൾ ആലപിച്ച് പങ്കുവെച്ചിരുന്നു. ‘അലരേ..’ എന്ന ഗാനം ആലപിച്ചപ്പോഴും ആളുകൾ അത് ഏറ്റെടുത്തിരുന്നു. സായാഹ്‌ന വാർത്തകൾ, സാജൻ ബേക്കറി എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമായ ഗഗനചാരിയിലാണ് അനാർക്കലി അടുത്തതായി വേഷമിടുന്നത്. ഒരു സയൻസ് ഫിക്ഷനായ സിനിമയിൽ മനുഷ്യ സംസ്കാരം പഠിക്കാൻ ഭൂമിയിലെത്തുന്ന അന്യഗ്രഹജീവിയാണ് അനാർക്കലി മരിക്കാർ.

Read Also: ഇവിടെ വെച്ച് വിവാഹം നടത്തിയാൽ ദമ്പതികൾക്ക് സമ്മാനമായി ലഭിക്കുക 1.7 ലക്ഷം രൂപ; രസകരമായ ആചാരങ്ങളുമായി ഒരു ഗ്രാമം

അതേസമയം, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. അരുൺ നീലകണ്ഠൻ എന്ന നായകന്റെ ബിരുദാനന്തര ബിരുദം മുതൽ വൈവാഹിക ജീവിതം വരെയുള്ള മാറ്റങ്ങളുടെ വിവിധ ഘട്ടങ്ങളെ വിവരിക്കുന്നതാണ് സിനിമ. 

Story highlights- nagumo cover version by anarakakli marikkar