വിദ്യാർത്ഥിനിയുടെ കുഞ്ഞിനെ കയ്യിലേന്തി ക്ലാസ് എടുക്കുന്ന അധ്യാപകൻ- ഹൃദ്യമായൊരു കാഴ്ച

പഠനവും മാതൃത്വവും ഒന്നിച്ചു കൊണ്ടുപോകുന്ന ധാരാളം അമ്മമാരെ സമൂഹത്തിൽ കാണാൻ സാധിക്കും. സൂപ്പർ സ്റ്റാർ എന്നൊക്കെ ഇങ്ങനെയുള്ളവരെ വിശേഷിപ്പിക്കാമെങ്കിലും എത്രത്തോളം ബുദ്ധിമുട്ടാണ് ഇരുകാര്യങ്ങളും ഒന്നിച്ചുകൊണ്ടുപോകുന്നത് എന്നത് അറിയാവുന്നവർ ചുരുക്കമാണ്. പഠനം നന്നായി കൈകാര്യം ചെയ്തില്ലെങ്കിൽ ക്ലാസുകൾ, പരീക്ഷകൾ എന്നിവയുടെ സമ്മർദ്ദം പലപ്പോഴും ഒരാളുടെ മാനസികാരോഗ്യത്തെ ബാധിക്കും. അതോടൊപ്പം കുഞ്ഞിനെ പരിപാലിക്കുകയും വേണം.
ബ്രിഗാം യംഗ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥിനി ഇത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. മാഡി മില്ലർ ഷേവർ എന്ന യുവതിയായ അമ്മ ക്ലാസ്സുകൾകേട്ട് നോട്ട് കുറിക്കുയും കുഞ്ഞിനെ കുഞ്ഞിനെ നോക്കുകയും ചെയ്യുക എന്ന ഇരട്ട ജോലികൾ ചെയ്യാൻ കഴിയാതെ ഒരു വിഷമാവസ്ഥയിലായിരുന്നു. ക്ലാസ്റൂമിൽ കുഞ്ഞിനൊപ്പം എത്തിയ മാഡി മില്ലർ വളരെയധികം ബുദ്ധിമുട്ടിലായി.
ഭാഗ്യവശാൽ, മാഡിയുടെ പ്രൊഫസർ വിദ്യാർത്ഥിനിക്ക് സഹായമായി എത്തി. ആറ് മാസം പ്രായമുള്ള കുഞ്ഞും വഴക്ക് തുടങ്ങിയതോടെ ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാഡിക്ക് ബുദ്ധിമുട്ടായി. ഇതോടെ അധ്യാപകനായ ഹാങ്ക് സ്മിത്ത് ഇടപെട്ട് കുഞ്ഞിനെ കുറച്ചു നേരം എടുത്തു. ക്ലാസ് പൂർത്തിയാകുംവരെ കുഞ്ഞിനേയും കയ്യിലേന്തിയാണ് അധ്യാപകൻ നിന്നത്. 2019 ലും സമാനമായ സംഭവത്തിൽ, 51 കാരനായ ഒരു പ്രൊഫസർ ഒരു വിദ്യാർത്ഥിയുടെ കരയുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് മൂന്നു മണിക്കൂർ ക്ലാസ് എടുത്തിരുന്നു.
Story highlights- niversity professor holds student’s baby