നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമൊപ്പം സാമന്തയും വിജയ് സേതുപതിയും; ‘കാത്തുവാക്കുളൈ രണ്ടു കാതൽ’ വിശേഷങ്ങൾ

March 31, 2022

തെന്നിന്ത്യൻ സൂപ്പർതാരം വിജയ് സേതുപതിക്കൊപ്പം നയൻതാരയും സാമന്തയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാത്തുവാക്കുളൈ രണ്ട് കാതൽ. പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകരിൽ ആവേശം നിറച്ച ചിത്രത്തിന്റെ പോസ്റ്ററും ടീസറുമെല്ലാം സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്. വിഘ്നേശ് ശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പേര് സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷമുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

സംവിധായകൻ വിഘ്നേഷ് ശിവനൊപ്പം നയൻതാര, വിജയ് സേതുപതി, സാമന്ത എന്നിവരും സിനിമയുടെ അണിയറപ്രവർത്തകരും ചേർന്ന് കേക്ക് മുറിയ്ക്കുന്ന വിഡിയോ സാമന്തയാണ് സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

റാംബോ എന്നാണ് ചിത്രത്തിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അതേസമയം സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’.

Read also: യുദ്ധഭൂമിയിലെ ജനതയ്ക്കായി അവർ പാട്ട് പാടി…; ഇതിനോടകം ഇന്ത്യൻ ഗായകർ സ്വരൂപിച്ചത് 2.5 കോടി രൂപ

വിജയ് സേതുപതിക്കൊപ്പം നയൻ‌താര ‘നാനും റൗഡി താൻ’, ‘സെയ്‌റ നരസിംഹ റെഡ്ഢി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ഡ്യുലക്സ് എന്ന ചിത്രത്തിൽ സാമന്തയും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന കാത്തുവാക്കുളൈ രണ്ടു കാതൽ.

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ചിത്രീകരണം നീട്ടിവെച്ച ചിത്രം ഏറെ നാളുകൾക്ക് ശേഷമാണ് പിന്നീട് വീണ്ടും ഷൂട്ടിങ് നടത്തി പൂർത്തിയാക്കിയത്. സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ആയിരിക്കും പ്രേക്ഷകരിലേക്കെത്തുക എന്നാണ് സൂചന. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കാനിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി അണിയറപ്രവത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Story highlights: Samantha shares kaathuvaakula rendu kadhal moments