അമ്മ ഉറങ്ങുന്ന മണ്ണ്- കെപിഎസി ലളിതയുടെ ഓർമ്മകളിൽ മകൻ സിദ്ധാർത്ഥ്
മലയാളത്തിന് അനശ്വരമായ ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് കെപിഎസി ലളിത. വിടപറഞ്ഞിട്ടും അനശ്വര നടിയുടെ ഓർമ്മകൾ അവസാനിക്കുന്നില്ല. 74 വയസിൽ കൊച്ചിയിലെ വസതിയിൽ വെച്ചായിരുന്നു കെപിഎസി ലളിത വിടപറഞ്ഞത്. ഇപ്പോഴിതാ, അമ്മ ഉറങ്ങുന്ന മണ്ണിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൻ സിദ്ധാർത്ഥ്. വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പിലാണ് കെപിഎസി ലളിത അന്ത്യവിശ്രമം കൊള്ളുന്നത്.
നടി കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആയിരക്കണക്കിനാളുകളാണ് മരണദിവസം തൃപ്പൂണിത്തുറയിൽ എത്തിയത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് കൊച്ചിയിലെ മകൻ സിദ്ധാർത്ഥിന്റെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്ത മലയാളത്തിന്റെ ഇതിഹാസ താരം വിടപറയുകയായിരുന്നു.
Read Also: നിറഞ്ഞ് ചിരിച്ച് മോഹൻലാൽ, സിനിമ ഡയലോഗുകൾ കമന്റ് ചെയ്ത് ആരാധകർ; വൈറലായി മോഹൻലാൽ പങ്കുവെച്ച ചിത്രം
രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ നടിയാണ് കെപിഎസി ലളിത- 1999-ൽ അമരം, 2000-ൽ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാർഡുകൾ നേടിയത്. നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ കെപിഎസി ലളിത മലയാളത്തിലും തമിഴിലുമായി 550-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അന്തരിച്ച മലയാള ചലച്ചിത്രകാരൻ ഭരതനെയാണ് കെപിഎസി ലളിത വിവാഹം കഴിച്ചത്.
Story highlights- sidharth bharathan about kpac lalitha