വനിതാദിനത്തിൽ മകൾ ദിയയ്‌ക്കൊപ്പം ചുവടുവെച്ച് കൃഷ്ണകുമാർ- വിഡിയോ
സമൂഹമാധ്യമങ്ങളുടെ ഇഷ്ടതാരങ്ങളാണ് കൃഷ്ണകുമാറും കുടുംബവും. ലോക്ക് ഡൗൺ സമയത്ത് ഒട്ടേറെ വിശേഷങ്ങളുമായി കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കളുമെല്ലാം സജീവമായിരുന്നു. എല്ലാവരും യൂട്യൂബ് ചാനലുകൾ ആരംഭിക്കുകയും ചെയ്തു. മക്കൾക്കൊപ്പം സജീവമായിരിക്കുന്ന ആളാണ് കൃഷ്ണകുമാർ. ഇപ്പോഴിതാ വനിതാദിനത്തിൽ മകൾ ദിയ കൃഷ്ണ അച്ഛനൊപ്പം ഉള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.
കൃഷ്ണകുമാറും ദിയയും ചേർന്ന് നൃത്തം ചെയ്യുന്ന വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ‘എല്ലാവർക്കും വനിതാദിനാശംസകൾ! സ്ത്രീകളോടൊപ്പം ധാരാളം സമയം ചെലവഴിക്കുന്ന ഒരാൾക്കൊപ്പം ഇത് പോസ്റ്റ് ചെയ്യുന്നു’ എന്ന രസകരമായ ക്യാപ്ഷനൊപ്പമാണ് ദിയ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന്റയും സിന്ധുവിന്റെയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്കാണ് എത്തിയത്. കൂട്ടത്തിൽ ദിയ മാത്രമാണ് ഇനിയും അഭിനയലോകത്തേക്ക് എത്താനുള്ളത്. വൺ എന്ന ചിത്രത്തിലൂടെ ഇഷാനി കൃഷ്ണ സുപ്രധാന വേഷത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. സിനിമയിലേക്ക് എത്തുംമുൻപ് തന്നെ ഇഷാനിക്ക് ഒട്ടേറെ ആരാധകരുമുണ്ട്. അഹാനയ്ക്ക് പിന്നാലെ ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു.
Story highlights- diya krishna and krishnakumar dance video