സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത; ആറു ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് ചൂട് കനത്തുതുടങ്ങി, പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം. അടുത്ത മൂന്ന് ദിവസം വരണ്ട കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിലെ ആറ് ജില്ലകളിലാണ് താപനില ഉയരാൻ സാധ്യത. കൊല്ലം ,ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ചൂട് കൂടുക. മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാഗ്രത വേണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ചൂട് കാലത്ത് എടുക്കേണ്ട മുൻകരുതലുകൾ:
ചൂടുകാലത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്. വീട്ടില്‍ ഇരിക്കുന്നവരും ധാരാളമായി ശുദ്ധജലം കുടിക്കുക. വീട്ടിലും മുറികളിലും വായുസഞ്ചാരം ഉറപ്പാക്കുക. നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം, ചായ, കാപ്പി പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകൽ സമയങ്ങളിൽ ചൂട് കൂടുതൽ ഉള്ളപ്പോൾ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
Read also: ചെരുപ്പ് തുന്നൽക്കാരിയിൽ നിന്നും സൂപ്പർ മോഡലിലേക്ക്- ജീവിതത്തിലും ജീവിതം കൊണ്ടും മോഡലായ ഒരമ്മ
ഈ ദിവസങ്ങളിൽ നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം തടയാന്‍ ഒആര്‍എസ് ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. മനുഷ്യർക്കൊപ്പം വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്. ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
Story highlights: temperature rise in Kerala