110 ദിവസത്തിനുള്ളിൽ 6,000 കിലോമീറ്റർ- ‘ഗോൾഡൻ ക്വാഡ്രിലാറ്ററൽ’ ഓട്ടത്തിൽ ലോക റെക്കോർഡ് നേടി ഇന്ത്യക്കാരി

March 30, 2022

വീണ്ടും ചരിത്രം രചിച്ച് ഇന്ത്യൻ അൾട്രാ റണ്ണറായ സൂഫിയ ഖാൻ. 110 ദിവസവും 23 മണിക്കൂറും 24 മിനിറ്റും കൊണ്ട് ‘ഗോൾഡൻ ക്വാഡ്രിലാറ്ററൽ’ ഓട്ടത്തിൽ 6,002 കിലോമീറ്റർ സഞ്ചരിച്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് സൂഫിയ ഖാൻ.

ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകളുടെ ശൃംഖലയിൽ നടക്കുന്നത് വളരെ ശ്രമകരമാണ്. നിരവധി വെല്ലുവിളികൾ നിലനിൽക്കുന്ന ഈ ലക്ഷ്യം ഒരു സ്ത്രീയുടെ ഏറ്റവും വേഗമേറിയ സമയത്തിലൂടെ മറികടന്നിരിക്കുകയാണ് ഈ മിടുക്കി. കാൽനടയായി ഒരു സ്ത്രീ ‘ഗോൾഡൻ ക്വാഡ്രിലാറ്ററൽ’ ഏറ്റവും വേഗത്തിൽ യാത്ര ചെയ്ത സമയത്തിനാണ് റെക്കോർഡ്.

2020 ഡിസംബർ 16-ന് ന്യൂഡൽഹിയിൽ നിന്ന് ആരംഭിച്ച് 2021 ഏപ്രിൽ 6-നാണ് ഓട്ടം അവസാനിച്ചത്. ഗിന്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് റെക്കോർഡ് സ്ഥിരീകരിച്ചത്.35 കാരിയായ സൂഫിയ ഖാൻ, 2017-ൽ തന്റെ ജീവിതത്തിലെ ആദ്യത്തെ മാരത്തൺ ഓടിതുടങ്ങിയതാണ്. രണ്ട് വർഷത്തിന് ശേഷം, അവർ അൾട്രാ ഡിസ്റ്റൻസ് ഓട്ടം തുടങ്ങി. ഹൈവേകളുടെ ‘ഗോൾഡൻ ക്വാഡ്രിലാറ്ററൽ’ ശൃംഖലകളിലായിരുന്നു ഇത്.

അവൾ മറ്റൊരു ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തം പേരിലാക്കി – കാശ്മീർ മുതൽ കന്യാകുമാരി വരെ ഓടിയ ഏറ്റവും വേഗതയേറിയ വനിത എന്ന റെക്കോർഡും പേരിലുണ്ട്. 87 ദിവസം, 2 മണിക്കൂർ, 17 മിനിറ്റുകൊണ്ടാണ് 2019ൽ സൂഫിയ ഖാൻ അത് പൂർത്തിയാക്കിയത്.

Read Also: ഓരോ മൂന്ന് സെക്കൻഡിലും പുതിയ കേസുകൾ; നിസാരമായി കാണരുത് ഡിമെൻഷ്യയെ

ഓടാനുള്ള താല്പര്യം കൂടിയപ്പോൾ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും അൾട്രാ റണ്ണിംഗിൽ മുഴുകാൻ തീരുമാനിക്കുകയായിരുന്നു സൂഫിയ ഖാൻ. ഇന്ത്യയിൽ അധികം സ്ത്രീകൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നില്ല എന്നത് തന്നെ അലട്ടുന്നില്ല എന്നും കൂടുതൽ പെൺകുട്ടികൾ ഓടാൻ തുടങ്ങിയാൽ ഞാൻ സന്തോഷിക്കുംമെന്നും അവർ പറഞ്ഞു.

Story highlights- This Indian ultra runner has broken the world record for ‘Golden Quadrilateral’ run