‘കൂടുമ്പോൾ ഇമ്പമുള്ളത്..’- കുടുംബചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്
മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമായ ടൊവിനോ തോമസ് ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ചേർത്തൊരു വലിയ കുടുംബചിത്രമാണ് ടൊവിനോ തോമസ് പങ്കുവെച്ചിരിക്കുന്നത്.
‘കൂടുമ്പോൾ ഇമ്പമുള്ളത്..കുടുംബം’ എന്ന ക്യാപ്ഷനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന വ്യക്തി മുതൽ ഏറ്റവും ചെറിയ കുട്ടികൾ വരെ ഈ ചിത്രത്തിൽ ഉൾപ്പെടുന്നു. രണ്ടു മക്കളാണ് ടൊവിനോ തോമസ്- ലിഡിയ ദമ്പതികൾക്ക്. മകൾ ഇസക്ക് കൂട്ടായി ജൂണിലാണ് തഹാൻ പിറന്നത്.2014ലാണ് ടൊവിനോ തോമസ് ലിഡിയയെ വിവാഹം ചെയ്തത്. മകൾ ഇസയുടെ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
അതേസമയം, വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഒട്ടേറെ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിലാണ് നിർമിക്കുന്നത്. ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ജിനു വി. എബ്രഹാമാണ്.
Read Also: ശ്രീവല്ലി ഗാനത്തിന് മുംബൈ പോലീസ് വേർഷൻ; പോലീസ് കലാകാരന്മാരുടെ അതിശയകരമായ പ്രകടനം
ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന ആഷിഖ് അബു ചിത്രം നാരദനാണ് ഏറ്റവും ഒടുവിൽ താരത്തിന്റേതായി തിയേറ്ററുകളിൽ എത്തിയത്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന വഴക്ക്, തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി സംവിധായകനാകുന്ന ചിത്രം ‘വരവ്’ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Story highlights- tovino thomas family photo