ബധിരനായി ജനിച്ചു, പരിമിതികളെ അവസരങ്ങളാക്കി; അറിയാം ഓസ്കർ വേദിയിൽ മികച്ച സഹനടനായ ട്രോയ് കോട്‌സറിനെക്കുറിച്ച്…
ഏറെ പ്രതീക്ഷകളും ആവേശങ്ങളും നിറച്ചുകൊണ്ടാണ് തൊണ്ണൂറ്റി നാലാമത് ഓസ്കർ പുരസ്‌കാരത്തിനായി ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്റർ ഒരുങ്ങിയത്. പുരസ്കാരങ്ങളിൽ ഏറ്റവുമധികം ശ്രദ്ധനേടിയത് മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ട്രോയ് കോട്സറാണ്. കേൾവിശക്തിയില്ലാത്ത നടനാണ് ട്രോയ്. അതേസമയം ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാണ് കൂടിയാണ് ട്രോയ് കോട്‌സർ. ഓസ്കർ വേദിയിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ കോഡ എന്ന ചിത്രത്തിലെ ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെയാണ് ട്രോയ് അവതരിപ്പിച്ചത്.
പുരസ്കാര വേദിയിലെത്തിയ താരം ‘തന്റെ നേട്ടങ്ങൾ കേൾവി ശക്തിയില്ലാത്ത ആളുകൾക്ക് മുഴുവൻ പ്രചോദനം ആകട്ടെ’ എന്ന് പറഞ്ഞുകൊണ്ടാണ് അവാർഡ് വാങ്ങിയത്. ഒപ്പം ‘ചെറുപ്പകാലം മുതൽ താൻ തന്റെ പരിമിതികളെ അവസരങ്ങൾ ആക്കാൻ ശ്രമിച്ചിരുന്നുവെന്നും, ജീവിതത്തെ പ്രതീക്ഷയോടെ സമീപിക്കൂ’ എന്നുമാണ് ട്രോയ് വേദിയിൽ പറഞ്ഞത്. അതേസമയം ദി നമ്പർ 23 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ട്രോയ്. ശേഷം ദി യൂണിവേഴ്‌സല്‍ സൈന്‍, സീ വാട്ട് അയാം സേയിങ്, നോ ഓര്‍ഡിനറി ഹീറോ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
Read also: ജോജുവിനൊപ്പം ആത്മീയ രാജൻ; ‘ജോസഫി’ന് ശേഷം വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ
അതേസമയം സഹനടിയ്ക്കുള്ള പുരസ്‌കാരം നേടിയത് അരിയാനോ ഡെബോസാണ്. ഇതാദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയ്ക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അരിയാനോ ഡെബോസയെ തേടി ഈ അംഗീകാരം എത്തുന്നത്. സ്റ്റീവൻ സ്പിൽബർഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറിൽ അനിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന് നേരത്തെയും നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു.
The Oscar for Best Actor in a Supporting Role goes to… #Oscars pic.twitter.com/k8WdJD2QzS
— The Academy (@TheAcademy) March 28, 2022
Story highlights: troy kotsur make history in oscar 2022