11.71 ലക്ഷം മൺവിളക്കുകൾ തെളിയിച്ച് മധ്യപ്രദേശിലെ ക്ഷേത്ര നഗരമായ ഉജ്ജയിൻ; ഇനി ഗിന്നസ് തിളക്കവും
ദീപങ്ങളുടെ കൂടി ആഘോഷമാണ് ശിവരാത്രി. ക്ഷേത്രങ്ങളിൽ ദീപജ്യോതി തെളിയുന്ന അതുല്യ സന്ദർഭത്തിന്റെ മികവിൽ ഗിന്നസ് റെക്കോർഡ് തിളക്കത്തിലാണ് മധ്യപ്രദേശിലെ ക്ഷേത്ര നഗരമായ ഉജ്ജയിൻ. ശിവജ്യോതി അർപ്പണ ഉത്സവത്തോടനുബന്ധിച്ച് 11.71 ലക്ഷം മൺവിളക്കുകൾ കത്തിച്ചാണ് ഉജ്ജയിൻ പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്.
9.41ലക്ഷം മൺവിളക്കുകൾ തെളിച്ച് അയോധ്യയിൽ നേരത്തെ സ്ഥാപിക്കപ്പെട്ട റെക്കോർഡാണ് ഉജ്ജയിൻ മറികടന്നത്. ശിവരാത്രി ദിവസമായിരുന്ന ചൊവ്വാഴ്ച വൈകുന്നേരം രാംഘട്ടിലും ദത്ത് അഖാര ഘട്ടിലുമായി 11, 71,078 മൺവിളക്കുകളാണ് മിന്നിതെളിഞ്ഞത്. ശിവജ്യോതി അർപ്പണ മഹോത്സവത്തിൽ പങ്കെടുത്ത കുട്ടികളും മുതിർന്നവരുമാണ് ഇത് സാധ്യമാക്കിയത്. ലോക റെക്കോർഡ് വിധിക്കാൻ ഗിന്നസ് വേൾഡ് റെക്കോർഡ്സ് അഞ്ചംഗ ടീമിനെയാണ് ഉജ്ജയിനിലേക്ക് അയച്ചത്.
Ujjain, MP, India makes Guinness world record, lights up 11,71,078 diyas.#Mahashivratri@yudhapati88 @NogoSosroAsli @anas_satriyo pic.twitter.com/q64agSh2lU
— Aman Verma (@amanverm_a) March 2, 2022
ബോർഡ് അംഗങ്ങളിലൊരാളായ നിശ്ചൽ ബോറാത്ത് റെക്കോർഡ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൈമാറി. സംസ്‌ഥാന സാംസ്‌കാരിക വകുപ്പിന്റെ ഭാഗമായി ഏറ്റവും അധികം വിളക്കുകൾ പ്രദർശിപ്പിച്ചതിന്റെ പേരിലായിരുന്നു റെക്കോർഡ്.
Read Also:മുന്തിരി ചേലുള്ള പെണ്ണായി മിയക്കുട്ടി, മനോഹരമായി പാടി ശ്രീഹരി; എഴുന്നേറ്റ് നിന്ന് കൈയടിച്ച് വേദി
ക്ഷിപ്ര നദിയുടെയും രാംഘട്ട്-ദത്താഖര-സുൻഹാരി ഘട്ടിന്റെയും തീരത്തും വരിവരിയായി ദീപങ്ങൾ നിരത്തി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വിളക്കുകളുടെ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. വൈകുന്നേരം 6:42 ന് സൈറൺ മുഴങ്ങിയതിന് ശേഷം വെറും 10 മിനിറ്റിനുള്ളിൽ 13 ലക്ഷത്തിലധികം ആളുകൾ ചേർന്ന് 11 ലക്ഷത്തിലധികം വിളക്കുകൾ കത്തിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒട്ടേറെ ക്ഷേത്രങ്ങളിൽ ഇങ്ങനെ ശിവരാത്രിയോട് അനുബന്ധിച്ച് ഇങ്ങനെ മൺവിളക്കുകൾ തെളിഞ്ഞിരുന്നു.
സ്റ്റോറി Ujjain sets Guinness world record by lighting 11.71 lakh diyas