വിജയ്‌യെ ചേർത്തുപിടിച്ച് നടക്കുന്ന മോഹൻലാൽ- ‘ജില്ല’ സിനിമയുടെ ലൊക്കേഷൻ വിഡിയോ ശ്രദ്ധനേടുന്നു
ആർ ബി ചൗധരിയുടെ ബാനറിൽ നെൽസൺ സംവിധാനം ചെയ്ത ‘ജില്ല’ 2014ലായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിൽ വിജയ്, മോഹൻലാൽ, കാജൽ അഗർവാൾ എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ മോഹൻലാലിന്റെ മകന്റെ വേഷമാണ് വിജയ് അവതരിപ്പിച്ചത്. മോഹൻലാൽ ഒരു പ്രാദേശിക ഡോൺ ആയെത്തുന്നു. മികച്ച വിജയം നേടിയ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ വിഡിയോ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
വിജയ്‌യും മോഹൻലാലും സ്‌റ്റൈലായി നടക്കുന്നതാണ് വിഡിയോയിലുള്ളത്. ഒരു പിതാവ് തന്റെ മകനുമായി പങ്കിടുന്ന ബന്ധം കാണിക്കുന്ന രംഗം ചിത്രീകരിക്കുന്ന വിഡിയോ ആണിത്. അതേസമയം, നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് ആണ് വിജയ്യുടെ പുതിയ ചിത്രം. വിജയ്-യുടെ കരിയറിലെ 65-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. പൂജ ഹെഗ്‌ഡെ ചിത്രത്തില്‍ വിജയ്-യുടെ നായികയായെത്തുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മാണം. ചിത്രത്തിലെ അറബിക് കുത്ത് ഗാനം ഇതിനോടകം ഹിറ്റാണ്.
Read Also: അമ്മ ഉറങ്ങുന്ന മണ്ണ്- കെപിഎസി ലളിതയുടെ ഓർമ്മകളിൽ മകൻ സിദ്ധാർത്ഥ്
അതേസമയം, ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടൻ മോഹൻലാൽ.നേരത്തെ കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരുന്നു. ഷൂട്ട് ചെയ്ത പല സീനുകളും വീണ്ടും ഷൂട്ട് ചെയ്യുകയാണ് ഇപ്പോൾ. ആറാട്ടാണ് മോഹൻലാലിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ‘ആറാട്ട്’ തിയേറ്ററുകളിലെത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
Story highlights- unseen behind-the-scenes video from the sets of ‘Jilla’