‘ഞാൻ ഇപ്പോഴും ഒരു തുടക്കക്കാരിയാണ്’ ;കുങ് ഫു പരിശീലിന വിഡിയോയുമായി വിസ്മയ മോഹൻലാല്‍
സിനിമാതാരങ്ങളുടെ മക്കൾ പൊതുവെ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് അഭിനയലോകത്തേക്ക് എത്തുന്നത് പതിവാണ്. അങ്ങനെയുള്ള ഒട്ടേറെ താരോദയങ്ങൾ മലയാള സിനിമയിലും ഉദാഹരണമായുണ്ട്. എന്നാൽ, മോഹൻലാലിൻറെ മകൻ പ്രണവ് അഭിനയത്തിലേക്ക് എത്തിയെങ്കിലും മകൾ വിസ്മയയുടെ പാത വ്യത്യസ്തമാണ്. മുൻപ് തന്നെ, ആയോധന കലകളും കായിക പരിശീലനവുമൊക്കെയായി ശ്രദ്ധനേടിയ വിസ്മയ എഴുത്തുകാരിയുമാണ്.
ഇപ്പോഴിതാ, കുങ് ഫു പരിശീലിക്കുന്ന വിസ്മയയുടെ വിഡിയോ ശ്രദ്ധനേടുകയാണ്. തായ്ലൻഡിലെ പൈ സന്ദർശനത്തിന്റെയും കുങ് ഫു പരിശീലനത്തിന്റെയും ചിത്രങ്ങളും വിഡിയോയുമാണ് വിസ്മയ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, മുൻപ് കഠിനമായ പരിശ്രമങ്ങൾക്കൊടുവിൽ ശരീര ഭാരം കുറച്ച അനുഭവം പങ്കുവെച്ചിരുന്നു വിസ്മയ. അമിതമായ ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടിയ സമയത്തെക്കുറിച്ചും, അതിന് പരിഹാരം കണ്ടെത്തിയതിനെക്കുറിച്ചും തായ് ആയോധനകല പരിശീലിക്കുന്നതിനെക്കുറിച്ചും വിസ്മയ പങ്കുവെച്ചിരുന്നു.
‘ഫിറ്റ് കോഹ് തായ്ലൻഡിനോട് ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. അത്ഭുതപ്പെടുത്തുന്ന മാറ്റമായിരുന്നു സംഭവിച്ചത്. ഇപ്പോഴത്തെ മാറ്റത്തില്‍ ഒരുപാട് സന്തോഷം തോന്നുന്നു.
ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചിട്ടും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാൻ കുറച്ച് വർഷങ്ങൾ ചിലവഴിച്ചിരുന്നു. കോണിപ്പടി കയറുമ്പോൾ എനിക്ക് അക്ഷരാർത്ഥത്തിൽ ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോൾ ഇതാ, ഞാൻ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു.’- വിസ്മയയുടെ വാക്കുകൾ.
Read Also: ബംഗാളി ഗാനത്തിന് നാടൻ ചുവടുകളുമായി അമേരിക്കൻ വംശജൻ- വിഡിയോ
അതേസമയം, സഹോദരൻ പ്രണവ് സിനിമയിലേക്ക് എത്തിയപ്പോഴും വിസ്മയ വെള്ളിത്തിരയിൽ നിന്നും അകന്നു നിന്നു. ഇപ്പോൾ അച്ഛൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലൂടെ സിനിമാലോകത്തേക്ക് ചുവടുവയ്ക്കുകയാണ് വിസ്മയ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story highlights- vismaya mohanlal kung fu training video