ഏഴുകോടി വാഗ്ദാനം ചെയ്തിട്ടും വീട് വിൽക്കാൻ തയ്യാറായില്ല; ഒടുവിൽ വൃദ്ധയുടെ വീടിന് ചുറ്റും മാൾ!

March 16, 2022

ചെറിയ വാശികളിലൂടെ ചരിത്രം സൃഷ്ടിക്കുന്നവരുണ്ട്. അങ്ങനെ എത്ര പണം കൊടുത്താലും തന്റെ വീട് നഷ്ടപ്പെടുത്തില്ല എന്ന വാശിയുടെ പേരിൽ ശ്രദ്ധനേടിയ വൃദ്ധയാണ് എഡിത്ത്. ഡിസ്നി ഒരുക്കിയ അപ്പ് എന്ന ചിത്രത്തിന് പശ്ചാത്തലമായ വീടാണ് എഡിത്തിന്റേത്.

വളരെ പഴക്കം ചെന്നൊരു വീടാണ് എഡിത്തിന്റേത്. പുതിയ മാൾ പണിയുന്ന ഒരു കമ്പനി ഈ വീട് വിൽക്കുന്നതിനായി ഏഴുകോടി രൂപ വരെ വാഗ്ദാനം ചെയ്തു.ആദ്യം അഞ്ചുകോടിയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാൽ എൺപത്തിനാലുകാരി വിൽപ്പനയ്ക്ക് തയ്യാറായില്ല. തന്റെ വീടിന് ചുറ്റും അവരുടെ മാൾ നിർമ്മിച്ചുകൊള്ളാൻ അവർ പറഞ്ഞു.2006ൽ ആയിരുന്നു ഈ സംഭവങ്ങൾ നടന്നത്.

ഒടുവിൽ ആ വീടിന് ചുറ്റും മാൾ ഉയർന്നു. വാഷിംഗ്ടണിലെ സിയാറ്റിലിലുള്ള എഡിത്തിന്റെ ചെറിയ ഫാം ഹൗസ് അതിന് ചുറ്റുമുള്ള അഞ്ച് നിലകളുള്ള മാളിന് നടുവിൽ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് എഡിത്ത് 1952-ൽ 3,750 ഡോളറിന് വാങ്ങിയ വസ്തു ആണിത്. അന്നുമുതൽ, അവർ അമ്മയോടൊപ്പം ഈ വീട്ടിൽ താമസിച്ചുവരികയായിരുന്നു. വീടിന് യഥാർത്ഥത്തിൽ 108 വർഷം പഴക്കമുണ്ട്. എത്രകോടി വാഗ്ദാനം ചെയ്തിട്ടും എഡിത്ത് ഈ ഓഫർ നിരസിക്കുകയും വീടിന് ചുറ്റും മാൾ നിർമ്മിക്കുകയല്ലാതെ നിർമ്മാതാക്കൾക്ക് മറ്റ് മാർഗമില്ലാതായി.

Read Also: അനശ്വര കലാകാരി കെപിഎസി ലളിതയുടെ അവിസ്മരണീയ കഥാപാത്രങ്ങൾ അവതരിപ്പിച്ച് സ്റ്റാർ മാജിക് താരങ്ങൾ- വേറിട്ടൊരു പ്രണാമം

ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എങ്കിലും കഥയ്ക്ക് രസകരമായ ഒരു ക്‌ളൈമാക്‌സുമുണ്ട്. 2006-ൽ മാളിന്റെ കൺസ്ട്രക്ഷൻ മാനേജരായിരുന്ന ആളുമായി എഡിത്ത് സൗഹൃദത്തിലായി. ദൃഢമായൊരു ആത്മബന്ധം അദ്ദേഹവുമായി കാത്തുസൂക്ഷിച്ച എഡിത്ത് 2008-ൽ മരണമടഞ്ഞു. മരണശേഷം എഡിത്ത് തന്റെ വീട് മാർട്ടിന് വിട്ടുകൊടുക്കുന്ന വിൽപ്പത്രം തയ്യാറാക്കിവെച്ചിരുന്നു. പിന്നീട് സാമ്പത്തിക ബാധ്യതയെ തുടർന്ന് മാർട്ടിൻ വീട് വിറ്റു.

Story highlights-  woman forced developers to build their mall around her house