ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം…
ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് വാട്സ്ആപ്പ്. . എപ്പോഴും അപ്ഡേറ്റഡ് ആയതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്സ്ആപ്. 1.5 ബില്ല്യണ്‍ ആളുകളാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ രാജ്യത്ത് ഏറെ പ്രചാരമേറിയതെങ്കിലും കമ്പനി ചില ഉപയോക്താക്കളുടെ വാട്സ്ആപ്പ് നിരോധിക്കാറുണ്ട്. ഈ വർഷം ജനുവരിയിൽ മാത്രം ഏകദേശം 18,58,000 അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാൽ എന്തൊക്കെ സാഹചര്യത്തിലാണ് കമ്പനി അക്കൗണ്ടുകൾ നിരോധിക്കുന്നത് എന്ന് നോക്കാം.
മറ്റ് ആളുകളിൽ നിന്നും അനാവശ്യമായി കോളുകളോ മെസേജുകളോ ലഭിക്കാതിരിക്കാനായി അക്കൗണ്ട് ബ്ലോക്ക് ചെയ്യാം- ഇതിനുള്ള അനുമതി ഓരോ ഉപഭോക്താവിനും ഉണ്ട്. ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്കു ചെയ്യുകയും കൂടെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ വാട്സാപ് നിങ്ങളുടെ അക്കൗണ്ടും ബ്ലോക്കു ചെയ്യും. അതിനൊപ്പം ഒരാള്‍ തുടര്‍ച്ചയായി 120 ദിവസത്തോളം അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിലും അക്കൗണ്ട് നിരോധിക്കാൻ സാധ്യതയുണ്ട്.
അതേസമയം അക്കൗണ്ട് ഉടമ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ആളാണെന്ന് മനസിലായാലും അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും. സ്പാം സന്ദേശങ്ങൾ കൈമാറിയതായി കണ്ടെത്തിയാലും അക്കൗണ്ട് നിരോധിക്കും. നിയമപരമല്ലാത്ത ഉള്ളടക്കങ്ങള്‍, അശ്ലീലം, മാനഹാനിയുണ്ടാക്കുന്ന സന്ദേശങ്ങള്‍, ഭീഷണി, ശല്യപ്പെടുത്തല്‍, മോശം സന്ദേശങ്ങൾ എന്നിവ കണ്ടെത്തിയാലും അക്കൗണ്ട് നിരോധിക്കും. പോൺ ക്ലിപ്പുകൾ ഷെയർ ചെയ്യുന്നതും കമ്പനി നിരോധിച്ചിട്ടുണ്ട്.
Read also: സ്കൂളിന് മുന്നിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം- പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത് ആറു വയസുകാരൻ
വൈറസുകളോ മാൽവെയറുകളോ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയാലും അക്കൗണ്ട് നിരോധിക്കാൻ അനുമതിയുണ്ട്. അനധികൃത വാട്സ്ആപ്പ് അക്കൗണ്ടുകളും ബാൻ ചെയ്യും.
Story highlights: Your WhatsApp account may get banned if you do these things