മികവിന്റെ കയ്യൊപ്പ് ചാർത്തിയവർക്ക് ആദരം; ട്വന്റിഫോർ ബ്രാൻഡ് അവാർഡ്സിന് തുടക്കമായി

April 11, 2022

വിവിധ മേഖലകളിൽ മികവിന്റെ കയ്യൊപ്പ് ചാർത്തിയവർക്ക് ആദരമൊരുക്കി ട്വന്റിഫോർ ബ്രാൻഡ് അവാർഡ്സ് ആരംഭിച്ചു. തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് ചടങ്ങ്.

ട്വന്റിഫോർ ബ്രാൻഡ് അവാർഡ്സ് പുരസ്കാര ജേതാക്കളും മറ്റ് അതിഥികളും വൈകിട്ട് 4.30 ഓടെ തന്നെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ എത്തിച്ചേർന്നു. പുരസ്കാരങ്ങൾ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബിസിനസ് രംഗത്തെ മികവിന് സംരംഭകർക്ക് നൽകുന്നതാണ് ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ. വിവിധ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ടാണ് ട്വന്റിഫോർ ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. സിനിമാ താരം ഇന്ദ്രൻസ്, ഫുട്ബോൾ താരം വി.പി സുഹൈർ, ഫാദർ ഡേവിസ് ചിറമ്മേൽ, കഥാകൃത്ത് ബെന്യാമിൻ, ഡേ.ജ്യോതിദേവ് കേശവദേവ് എന്നിവർക്കാണ് ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരം.

Read More: ഗൗരിമോൾക്ക് വേണം 16 കോടി രൂപ, ഒരു ദിവസംകൊണ്ട് ബസുടമകളും ജീവനക്കാരും ചേർന്ന് സമാഹരിച്ചത് 7,84,030 രൂപ

പൊതു സ്വകാര്യ മേഖലകളിലെ സംരംഭകത്വ വെല്ലുവിളി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പങ്കെടുക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ സെമിനാറിൽ മുഖ്യാതിഥിയാകും.വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറിൽ ക്രിയാത്മകമായ ആശയങ്ങൾ രൂപപ്പെടുത്തുകയാണ് ക്ഷ്യം.മന്ത്രിമാർക്ക് പുറമെ വിവിധ മേഖലകളിലെ വിദഗ്ധരും സെമിനാറിൽ പങ്കെടുക്കും.

Story Highlights: 24 brand awards