മത്സ്യത്തൊഴിലാളികളായി ഷൈനും സണ്ണി വെയ്നും- ‘അടിത്തട്ട്’ ടീസർ
പോക്കിരി സൈമൺ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിജോ ആന്റണി ഒരുക്കുന്ന പുതിയ ചിത്രമാണ് അടിത്തട്ട്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജയപാലൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പൂർണമായും നടുക്കടലിൽ ചിത്രീകരിച്ചതാണ് ചിത്രമെന്ന സൂചന ടീസർ നൽകുന്നുണ്ട്.
മാര്‍ക്കോസ് എന്ന കഥാപാത്രത്തേയാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. താരത്തിന്റെ സിനിമാ ജീവിതത്തില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അടിത്തട്ട് എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.കടലും മൽസ്യബന്ധനവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഖൈസ് മില്ലനാണ് രചന. ഷൈനും സണ്ണിയും അതിൽ മത്സ്യത്തൊഴിലാളികളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ഡിഓപി പപ്പിനുവാണ്. നെസർ അഹമ്മദ് സംഗീതം പകരുന്നു. നൗഫാൽ അബ്ദുള്ള ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നു. ചിത്രത്തിന്റെ കഥ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ തന്നെയാണ് നടക്കുന്നത്.
Read Also: കടലിനുള്ളിൽ നീലവെളിച്ചമൊളിപ്പിച്ച് പ്യൂർട്ടോ റിക്കോ- പ്രകൃതിയുടെ അതുല്യ പ്രതിഭാസം
അതേസമയം, വെള്ളേപ്പം തുടങ്ങി ഷൈൻ ടോം ചാക്കോയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ഷൈൻ ടോം ചാക്കോ അന്യഭാഷാ ചിത്രങ്ങളിലും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. വിജയ്യെ നായകനാക്കി സൺ പിക്ചേഴ്സ് നിർമിച്ച ബീസ്റ്റ് എന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ വേഷമിട്ടിരുന്നു. സണ്ണി വെയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണിയാണ് ഏറ്റവുമൊടുവിൽ തിയേറ്ററുകളിൽ എത്തിയത്.
Story highlights- adithattu teaser