സഹജീവി സ്നേഹത്തിന്റെ കരുതൽ ചുംബനം-സ്നേഹം പങ്കിട്ട് ഒരു കുഞ്ഞും പൂച്ചക്കുട്ടിയും; ഉള്ളുതൊട്ട് ഒരു കാഴ്ച
മൃഗങ്ങളോട് എപ്പോഴും അനുകമ്പ പുലർത്തുന്നവരാണ് പൊതുവെ മനുഷ്യർ. എല്ലാവരും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നത് അത്രയധികം സ്നേഹവും പരിചരണവും നൽകിയാണ്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടാറുണ്ട് മൃഗങ്ങളുടെ ഉള്ളുതൊടുന്ന സ്നേഹനിമിഷങ്ങൾ.
മൃഗങ്ങളുടെ വിഡിയോകളുടെ ആരാധകനാണെങ്കിൽ തീർച്ചയായും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു കുഞ്ഞു പൂച്ചയെ കരുതലോടെ ചുംബിക്കുന്ന കുട്ടിയുടെ വിഡിയോ വളരെ മനോഹരമാണ്. ബ്യൂട്ടിൻഗെബീഡൻ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ 2.5 മില്യൺ ആളുകളാണ് വിഡിയോ കണ്ടത്.
ഈ വിഡിയോയിൽ, ഒരു കൊച്ചുകുട്ടി പൂച്ചയെ ചുംബിക്കുന്നതും ലാളിക്കുന്നതും കാണാം. പൂച്ചയാകട്ടെ, ഭയപ്പെടുകയോ ഓടിപ്പോകാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. കുഞ്ഞിന്റെ ലാളനയിൽ ഓമനത്തത്തോടെ നിൽക്കുകയാണ് പൂച്ചയും. സ്നേഹം നിറഞ്ഞ കമന്റുകൾകൊണ്ടാണ് ആളുകൾ വിഡിയോയ്ക്ക് പ്രതികരണം അറിയിച്ചത്. ദുഖങ്ങളും വിമർശനങ്ങളും മാത്രം നിറയുന്ന സോഷ്യൽ ലോകത്ത് ഇത്തരം കാഴ്ചകൾ ആശ്വാസം പകരുന്നുവെന്നാണ് ആളുകൾ കമന്റ്റ് ചെയ്യുന്നത്.
Twitter needs this.. 😊 pic.twitter.com/YpIYxr8e6b
— Buitengebieden (@buitengebieden_) April 16, 2022
അടുത്തിടെ മൺപാത്രം നിർമിക്കാൻ ശ്രമിക്കുന്ന ഒരു പൂച്ചയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഒരു ചെറിയ പൂച്ച മൺപാത്രം എങ്ങനെ നിർമ്മിക്കാമെന്ന് പഠിക്കുന്ന കാഴ്ചയാണ് ശ്രദ്ധനേടുന്നത്. ഒരാൾ മൺപാത്രം നിർമിക്കുകയാണ് വിഡിയോയിൽ. അത് കൗതുകത്തോടെ നോക്കിയിരിക്കുന്ന പൂച്ച ഇതിനനുസരിച്ച് മൺപാത്രം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. 14 മില്യൺ കാഴ്ചകൾ നേടിയ വിഡിയോ വളരെയധികം ശ്രദ്ധനേടുകയാണ്.
Read Also: കരളിനും വേണം കരുതൽ- കൂടിവരുന്ന കരൾ രോഗങ്ങൾ തടയാൻ ഭക്ഷണത്തിൽ അല്പം ശ്രദ്ധിക്കാം
‘പൗട്ടറി ക്യാറ്റ്’ എന്നാണ് വിഡിയോക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. രസകരമായ ഈ വിഡിയോ വളരെയധികം ഹിറ്റായി മാറിയിരിക്കുകയാണ്. പൂച്ചകളുടെ വിശേഷങ്ങൾ മുൻപും ധാരാളം ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഇൻസ്റ്റാഗ്രാമിലെ താരമായ സ്റ്റെപാൻ എന്ന പൂച്ച യുക്രൈനിലെ വളർത്തുമൃഗങ്ങൾക്കായും അവരുടെ സംരക്ഷണത്തിനായും ഏഴുലക്ഷം രൂപ സമാഹരിച്ചത് വാർത്തയായിരുന്നു.
Story highlights- adorable video of a toddler showering a kitty with kisses