വിവാഹ ചടങ്ങുകൾക്കിടയിൽ അതിഥികൾക്കായി ചുവടുവെച്ച് രൺബീർ കപൂറും ആലിയയും- വിഡിയോ
രൺബീർ കപൂറിന്റെയും ആലിയയുടെയും മുംബൈയിലെ വസതിയിലായിരുന്നു ഏറെനാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത്. സ്വപ്നതുല്യമായ വിവാഹ രാത്രിയിൽ അതിഥികൾക്കായി രൺബീർ കപൂറും ആലിയ ഭട്ടും നൃത്തം ചെയ്ത വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ചയ്യ ചയ്യ എന്ന ഹിറ്റ് ബോളിവുഡ് ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. ഇരുവരും വളരെ ആവേശത്തോടെ നൃത്തം ചെയ്യുന്നതും പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. ആരാധകരും ഇരുവരുടെയും സഹപ്രവർത്തകരും വിഡിയോ ഏറ്റെടുത്തിരിക്കുകയാണ്. ‘ദിൽ സേ’യിലെ ഷാരൂഖ് ഖാന്റെ ‘ചയ്യ ചയ്യ’ എന്ന ഗാനത്തിനാണ് അവർ നൃത്തം ചെയ്തത്.
അതേസമയം, വിവാഹവേളയിൽ രണ്ടുപേരും മനോഹരമായ ഐവറിയും സ്വർണ്ണ നിറവും ചേർന്ന വിവാഹ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഡിസൈനർ മനീഷ് മൽഹോത്ര, കരീന കപൂർ, കരിഷ്മ കപൂർ, കരൺ ജോഹർ എന്നിവരും കുടുംബസമേതം വിവാഹത്തിൽ പങ്കെടുത്തു.
വിവാഹചിത്രങ്ങൾ പങ്കുവെച്ച് ആലിയ കുറിച്ച വാക്കുകളും ശ്രദ്ധനേടിയിരുന്നു;’‘ഇന്ന്, ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ഒത്തുചേർന്ന് , സ്വന്തം വീട്ടിൽ ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്ത് ഞങ്ങളുടെ ബന്ധത്തിന്റെ കഴിഞ്ഞ 5 വർഷമായി ഞങ്ങൾ ചെലവഴിച്ച ബാൽക്കണിയിൽ ഞങ്ങൾ വിവാഹിതരായി. ഇതിനകം ഒരുപാട് ഓർമ്മകളുണ്ട്, അതിനോടൊപ്പം കൂടുതൽ ഓർമ്മകൾ ഒരുമിച്ച് കെട്ടിപ്പടുക്കാൻ കാത്തിരിക്കാനാകില്ല… പ്രണയം, ചിരി, സുഖകരമായ നിശബ്ദതകൾ, സിനിമാ രാത്രികൾ, കുഞ്ഞു വഴക്കുകൾ, വൈൻ ആനന്ദങ്ങൾ, എന്നിവ നിറഞ്ഞ ഓർമ്മകൾ. ഞങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന സമയത്ത് എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും നന്ദി. അത് ഈ നിമിഷത്തെ കൂടുതൽ സവിശേഷമാക്കിയിരിക്കുന്നു. സ്നേഹത്തോടെ രൺബീറും ആലിയയും’- നടി കുറിക്കുന്നു.
Read Also: ആഫ്രിക്കൻ ഹെയർസ്റ്റൈലിൽ മുല്ലപ്പൂ ചൂടി സയനോര- ശ്രദ്ധനേടി ഗായികയുടെ വിഷു ചിത്രങ്ങൾ
അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് എന്നിവർ വേഷമിടുന്ന ബ്രഹ്മാസ്ത്രയിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ആലിയ ഭട്ടും രൺബീർ കപൂറും 2018 ൽ പ്രണയത്തിലായത്. മൂന്ന് ഭാഗങ്ങളുള്ള പരമ്പരയിലെ ആദ്യ ചിത്രം ഈ സെപ്റ്റംബറിൽ റിലീസ് ചെയ്യും.
Story highlights- Alia Bhatt, Ranbir Kapoor dance