‘എനിക്കൊന്നും വേണ്ട, എല്ലാവർക്കും സഹായം ചെയ്താൽ മതി’; ആരും കൈയടിച്ചുപോകും മേഘ്നക്കുട്ടിയുടെ ഈ മറുപടിക്ക് മുന്നിൽ- വിഡിയോ

പാട്ടിനൊപ്പം കുസൃതിയും കുറുമ്പുമായി ഫ്ളവേഴ്സ് ടോപ് സിംഗറിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മേഘ്ന സുമേഷ്. രസകരമായ സംസാരമാണ് പ്രേക്ഷകർക്കിടയിൽ മേഘ്നയെ ഇത്രയും ജനപ്രിയയാക്കിയത്. ഇതുചോദ്യത്തിനും ഈ മിടുക്കിയുടെ കയ്യിൽ ഉത്തരമുണ്ടാകും. ഓരോ പാട്ടിനൊപ്പവും ഇങ്ങനെയുള്ള ഹൃദ്യ നിമിഷങ്ങൾ മേഘ്ന സമ്മാനിക്കാറുണ്ട്.
ഇപ്പോഴിതാ, മേഘ്നയുടെ ഒരു മറുപടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. വിഷു സ്പെഷ്യൽ എപ്പിസോഡിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിലെ ഇളവെയിൽ അലകളിൽ എന്ന ഗാനം എം ജി ശ്രീകുമാറിനൊപ്പം ആലപിച്ചിരുന്നു മേഘ്ന സുമേഷ്. നിറകയ്യടികളോടെ ആളുകൾ ഏറ്റെടുത്ത ഗാനത്തിനൊടുവിൽ മേഘ്നയെ കയ്യിലെടുത്ത് എന്താണ് വിഷു സമ്മാനമായി നൽകേണ്ടത് എന്ന് എം ജി ചോദിക്കുന്നു. അതിനു ഈ കുഞ്ഞുമിടുക്കി നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
‘എനിക്കൊന്നും വേണ്ട, എല്ലാവർക്കും സഹായം ചെയ്താൽ മതി’ എന്നായിരുന്നു ഈ ആറുവയസുകാരിയുടെ മറുപടി. നിറഞ്ഞ കയ്യടികളോടെ വേദി ഈ മറുപടി ഏറ്റെടുത്തു. പ്രേക്ഷകരിലേക്കും ഈ മറുപടി എത്തി. ഈ കൊച്ചുപ്രായത്തിലും ഇത്ര വിശാലമായി ചിന്തിക്കുന്ന മേഘ്നയ്ക്ക് അഭിനന്ദനമാണ് എല്ലാവരും അറിയിക്കുന്നത്.
പാട്ടുവേദിയുടെ കുറുമ്പിയായ ഗായികയാണ് മേഘ്ന സുമേഷ്. ചിരിയും രസകരമായ സംസാരങ്ങളും പാട്ടുമായി മേഘ്ന ആസ്വാദകരുടെ ഹൃദയം കീഴടക്കിയതാണ്. അടുത്തിടെയാണ് മേഘ്നയ്ക്ക് കുഞ്ഞനുജത്തി പിറന്നത്. കുഞ്ഞു പിറന്നതോടെ പാട്ടുവേദിയിൽ എത്തിയാൽ മേഘ്നക്കുട്ടി പങ്കുവയ്ക്കുന്നതെല്ലാം അനിയത്തിക്കുട്ടിയുടെ വിശേഷങ്ങളാണ്.
Read Also: ഒറ്റനോട്ടത്തിൽ ആവിപാറുന്ന ഫിൽട്ടർ കോഫി; ശ്രദ്ധിച്ചുനോക്കിയാൽ മറ്റൊന്ന്- അമ്പരപ്പിച്ചൊരു ചിത്രം
അതേസമയം, മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് ഫ്ളവേഴ്സ് ടോപ് സിംഗറിന്റെ കൊച്ചു താരങ്ങൾ എന്നതിൽ സംശയമില്ല. അവരുടെ ആത്മാർത്ഥമായ ആലാപനവും ഷോയിലെ മനോഹരമായ സംസാരവും എല്ലാവരും ഏറ്റെടുത്തിരുന്നു.
Story highlights- Applause for Meghnakutty’s reply