മകളുടെ വിവാഹവേദിയിൽ ചുവടുവെച്ച് താരമായി അച്ഛൻ; വിഡിയോ

April 13, 2022

അച്ഛൻ- മകൾ ബന്ധം എപ്പോഴും വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. മകളുടെ സന്തോഷങ്ങൾ ഇരട്ടിയാക്കാൻ ശ്രമിക്കാത്ത ഒരു അച്ഛനുമുണ്ടാകില്ല. അങ്ങനെയൊരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മകളുടെ വിവാഹവേദിയിൽ താരമായിരിക്കുകയാണ് അച്ഛൻ. പുഷ്പ എന്ന സിനിമയിൽ നിന്നുള്ള ഹിറ്റ് ഗാനത്തിന് വധുവിന്റെ അച്ഛൻ നൃത്തം ചെയ്ത വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഈ അച്ഛന്റെ അതിമനോഹരമായ ചുവടുകളെക്കുറിച്ച് പറയാതിരിക്കാനാകില്ല..അനുഷ വെഡ്ഡിംഗ് കൊറിയോഗ്രാഫി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ 4 ലക്ഷത്തിലധികം ആളുകൾ കണ്ടു.വൈറലായ വിഡിയോയിൽ, സാമന്ത റൂത്ത് പ്രഭുവും അല്ലു അർജുനും ചേർന്ന് ചുവടുവെച്ചിരിക്കുന്ന ഗാനത്തിന് വധുവിന്റെ പിതാവ് ആവേശം കൊള്ളുന്ന ചുവടുകൾ പകർത്തുന്നത് കാണാം. നൃത്തവേദിയിൽ വേറെയും ആളുകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഊർജവുമായി പൊരുത്തപ്പെടാൻ ആരുമുണ്ടായിരുന്നില്ല. ആളുകൾ ആർപ്പുവിളികളോടെയാണ് അച്ഛന്റെ ചുവടുകൾ ഏറ്റെടുത്തത്.

അച്ഛനും മകളും തമ്മിലുള്ള ബന്ധം എപ്പോഴും വിലമതിക്കാനാവാത്തതാണ്. അച്ഛൻ- മകൾ ബന്ധത്തിന്റെ ഊഷ്മളമായ അനുഭവങ്ങൾ നിരവധി സമൂഹമാധ്യമങ്ങളിൽ മുൻപ് പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഒരു മകൾ തന്റെ പിതാവിന്റെ ഓർമ്മകൾ ഏറ്റവും മനോഹരമായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കഥ ഹൃദയം കീഴക്കിയിരുന്നു.

Read Also: അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട്

കുട്ടിയായിരുന്നപ്പോൾ പിതാവ് അയച്ച പോസ്റ്റ്കാർഡുകൾ ഫ്രെയിം ചെയ്തുവെച്ചിരിക്കുകയാണ് ലോറൻ റോസ മില്ലർ.. ലോറന്റെ പിതാവ് ഒരു ബിസിനസുകാരനായിരുന്നു. സ്വന്തമായി ഒരു കൺസൾട്ടിംഗ് സ്ഥാപനം നടത്തിയിരുന്നതിനാൽ അദ്ദേഹത്തിന് ധാരാളം യാത്ര ചെയ്യേണ്ടിവന്നു. എന്നാൽ യാത്രയ്ക്കിടയിൽ മകൾ ലോറന് തന്റെ എല്ലാ സ്നേഹവും പോസ്റ്റ് കാർഡുകളിലൂടെ അയക്കാൻ അദ്ദേഹം ഒരിക്കലും മറന്നില്ല. ഇവയെല്ലാം ഫ്രെയിം ചെയ്തു സൂക്ഷിക്കുകയാണ് ഈ മകൾ.

Story highlights- bride’s father dance