അഞ്ചുവർഷത്തിന് മുൻപ് നഷ്‌ടമായ നായയെ കണ്ടെത്തി ഉടമ- ഒടുവിൽ വൈകാരികമായൊരു ഒത്തുചേരൽ
വൈകാരികമായ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവയാണ് വളർത്തുമൃഗങ്ങൾ. പ്രത്യേകിച്ച് നായകൾ. വീട്ടിൽ ഒരു വളർത്തുനായ ഉണ്ടെങ്കിൽ അവയുടെ സ്നേഹവും നന്ദിയും നേരിട്ടറിഞ്ഞവരാകും അധികവും. ഒരു നേരത്തെ ആഹാരം മാത്രം മതി അവ ജീവിതകാലം മുഴുവൻ നിങ്ങളോട് നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നതിന്. ഇപ്പോഴിതാ, ഉടമയുമായി ആത്മബന്ധം പുലർത്തിയിരുന്ന ഒരു നായയുടെ കഥയും ഒരു വൈകാരികമായ കൂടികാഴ്ചയുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയിൽ, 5 വർഷത്തിന് ശേഷം ഒരു നായ അതിന്റെ ഉടമയെ കണ്ടുമുട്ടുന്ന വൈകാരികമായ കാഴ്ചയാണുള്ളത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വളർത്തുനായ ഉടമയിൽ നിന്നും മോഷ്ടിക്കപ്പെട്ടതാണ്. വീണ്ടും നായയെ കാണുമെന്നോ തിരികെ കിട്ടുമെന്നോ ഉള്ള എല്ലാ പ്രതീക്ഷകളും വീട്ടുകാർക്കും നഷ്ടപ്പെട്ടു. എന്നാൽ നീണ്ട അഞ്ചുവർഷത്തെ തിരയലിനൊടുവിൽ അവർ അവനെ കണ്ടെത്തി. അഞ്ചുവർഷത്തിന് ശേഷമുള്ള വൈകാരികമായ ആ കൂടിക്കാഴ്ച കാണുന്നവരിലും കണ്ണീർ നനവ് പടർത്തി.
വളർത്തുമൃഗങ്ങൾ നമുക്ക് സമ്മാനിക്കുന്ന സന്തോഷ നിമിഷങ്ങൾക്ക് വളരെയേറെ മൂല്യമുണ്ട്. അവയില്ലാത്ത ലോകം അപൂർണ്ണമായിരിക്കും. നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് തീർച്ചയായും അറിയാമായിരിക്കും. അടുത്തിടെ ക്യാൻസർ രോഗി തന്റെ വളർത്തുനായയുമായി വീണ്ടും ഒന്നിക്കുന്ന ഒരു വിഡിയോ വൈറലാകുകയും എല്ലാവരെയും കണ്ണീരിലാഴ്ത്തുകയും ചെയ്തു.
Dog and owners are reunited after 5 years apart. This dog was stolen and family thought they'd never see dog again. pic.twitter.com/MBYZz52uCN
— GoodNewsMovement (@GoodNewsMoveme3) April 11, 2022
നായയെ കാണാൻ ഒരു നഴ്‌സ് മരിയ എന്ന ക്യാൻസർ രോഗിയെ വീൽ ചെയറിൽ പുറത്തേക്ക് എത്തിക്കുകയാണ് വിഡിയോയിൽ. മരിയയെ കണ്ടയുടനെ അമോറ എന്ന നായ തന്റെ ആവേശം നിയന്ത്രിക്കാനാവാതെ മരിയയുടെ അടുത്തേക്ക് കുതിച്ചു. 40 ദിവസത്തിന് ശേഷം മരിയയെ കണ്ടതിൽ അമോറ വളരെ സന്തോഷവാനായിരുന്നു. മരിയ സന്തോഷം കൊണ്ട് കരയുമ്പോൾ നായ സ്നേഹം പ്രകടിപ്പിക്കുകയാണ്.
Story highlights- Dog reunites with owner 5 years after it went missing.