കാലാവസ്ഥാ വ്യതിയാനത്തിന്റെ വിനാശകരമായ ആഘാതം ഓർമിപ്പിച്ച് ഗൂഗിൾ ഡൂഡിൽ- അമ്പരപ്പിക്കുന്ന ചിത്രങ്ങൾ

April 22, 2022

വിശേഷകരമായ ദിവസങ്ങളെ പ്രത്യേകം ഓർമ്മിപ്പിക്കുന്നതിൽ ഗൂഗിൾ വിട്ടുവീഴ്ച ചെയ്യാറില്ല. പ്രത്യേക ദിവസങ്ങളിൽ ക്രിയേറ്റീവ് ഡൂഡിലുകൾ സമർപ്പിച്ചാണ് ഗൂഗിൾ ആ ദിവസം ആളുകളിലേക്ക് എത്തിക്കുന്നത്. ഇന്ന് ഭൗമദിനം ആചരിക്കുന്ന വേളയിലും ഈ പതിവിന് മാറ്റമില്ല. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ഗ്രഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ ഗൂഗിൾ ഒരു ഡൂഡിൽ ഉപയോഗിച്ച് ഈ ദിനം അടയാളപ്പെടുത്തുന്നു.

നാല് വ്യത്യസ്ത ലൊക്കേഷനുകളുടെ ആനിമേഷനുകളുടെ ഒരു പരമ്പര പങ്കുവെച്ചുകൊണ്ടാണ് കാലാവസ്ഥാ വ്യതിയാനം ഭൂമിയെ എങ്ങനെ ബാധിച്ചുവെന്ന് ഡൂഡിൽ കാണിക്കുന്നത്. ആനിമേഷനിൽ വിവിധ വർഷങ്ങളിലെ ചിത്രങ്ങൾ അടങ്ങിയിരിക്കുന്നു. ‘ഗൂഗിൾ എർത്ത് ടൈംലാപ്‌സിൽ നിന്നും മറ്റ് ഉറവിടങ്ങളിൽ നിന്നുമുള്ള യഥാർത്ഥ ടൈം-ലാപ്‌സ് ഇമേജറി ഉപയോഗിച്ച്, ഡൂഡിൽ നമ്മുടെ ഗ്രഹത്തിന് ചുറ്റുമുള്ള നാല് വ്യത്യസ്ത പ്രദേശങ്ങളിലുടനീളം ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കാണിക്കുന്നു. ഈ ദൃശ്യങ്ങൾ കാണുന്നതിന് ദിവസം മുഴുവൻ കാത്തിരിക്കുക’- ഗൂഗിളിൽ കുറിക്കുന്നു.

ടാൻസാനിയയിലെ കിളിമഞ്ചാരോ പർവ്വതം, സെർമർസൂക്കിൻ ഗ്രീൻലാൻഡ്, ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ്, ജർമ്മനിയിലെ എലെൻഡിലെ ഹാർസ് ഫോറസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ളതാണ് ആനിമേഷനിലെ നാല് ചിത്രങ്ങൾ. ഓരോ മണിക്കൂറിലും ഈ ആനിമേഷനുകൾ മാറും.

Read Also: മൂന്ന് മാസം പ്രായമായ കുഞ്ഞിന് വീട്ടിൽ തുണയ്ക്ക് ആരുമില്ല; ജയിലിലായ അമ്മയ്ക്ക് അരികിലേക്ക് കുഞ്ഞിനെ എത്തിച്ച് പൊലീസ്

ആദ്യ ആനിമേഷനിൽ കിളിമഞ്ചാരോ പർവതത്തിന്റെ 1986 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഹിമാനികളുടെ ഉരുകിതീരലാണ് കാണാൻ സാധിക്കുക. അടുത്ത ആനിമേഷനിൽ 2020 മുതൽ 2020 വരെയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കാണിക്കുന്നതിനുള്ള സെർമർസൂക്കിന്റെ ചിത്രങ്ങൾ അടങ്ങിയിരിക്കുന്നു. അങ്ങനെ ഓരോ ചിത്രങ്ങളിലൂടെ ഈ കാഴ്ചകൾ കാണാൻ സാധിക്കും.

എല്ലാ വർഷവും ഏപ്രിൽ 22 ന് ഭൗമദിനം ആഘോഷിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തെയും സംരക്ഷണത്തെയും കുറിച്ചുള്ള ആഗോള അവബോധമാണ് ഈ ദിനം പ്രോത്സാഹിപ്പിക്കുന്നത്. 1970-ലാണ് ആദ്യമായി ഭൗമദിനം ആചരിച്ചത്.

Story highlights- earth day 2022 google doodle