ഒന്നാം രാഗം പാടി ശ്യാം, ഇവനെ കിട്ടിയാൽ ജീവനോടെ കൊണ്ടുവരണമെന്ന് വേണുഗോപാൽ, രസകരമായ വിഡിയോ

April 28, 2022

രസകരമായ നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ ദിവസവും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ശ്രദ്ധനേടുകയാണ് ഗായകൻ ജി വേണുഗാപാൽ പങ്കുവെച്ച കുറിപ്പും വിഡിയോയും. യൂട്യൂബ് വെബ്‌സീരീസുകളിലൂടെ ശ്രദ്ധനേടിയ നേടിയ ശ്യാം മോഹന്റെ പാട്ട് പങ്കുവയ്ക്കുകയാണ് ​ഗായകൻ വേണുഗോപാൽ. തൂവാനത്തുമ്പികളി’ലെ ‘ഒന്നാം രാഗം പാടി’ എന്ന ഗാനമാണ് ശ്യാം പാടുന്നത്. “എജ്ജാതി ഫ്യൂഷൻ!
വിളിപ്പുറത്തൊരു വെള്ളിയും! ഇവനെ വഴിയിലെവിടെയെങ്കിലും കിട്ടിയാൽ ജീവനോടെ പിടിച്ചു കൊണ്ടു വരണേ….കുറച്ച് പാഠങ്ങൾ പഠിപ്പി….. ഛേ…. പഠിക്കാനാ” എന്നാണ് വേണുഗോപാൽ കുറിച്ചത്.

അതേസമയം തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ ജി വേണുഗോപാലും കെ എസ് ചിത്രയും ചേർന്നു പാടിയ പാട്ടാണ് ശ്യാം മോഹൻ പാടുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് പെരുമ്പാവൂർ ജി. രവീന്ദ്രനാഥാണ് സംഗീതം നൽകിയത്. ഇപ്പോഴിതാ വേണു​ഗോപാലിന്റെ ഈ രസകരമായ പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.

ശ്യാമിന്റെ പാട്ടിന് രസരമായ കമന്റുകളുമായി നിരവധിപ്പേരാണ് എത്തുന്നുണ്ട്. പാട്ടിനെക്കുറിച്ചും എക്സ്പ്രഷനെക്കുറിച്ചുമൊക്കെയാണ് ആളുകൾ രസകരമായ കമന്റുകൾ പറയുന്നത്. എന്തായാലും വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു ഈ വിഡിയോ.

Read also: കീമോതെറാപ്പിക്ക് ഇടയിൽ ജോലിക്കായി അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന യുവാവ്- പ്രചോദനമായൊരു ജീവിതം

മലയാളികൾക്ക് സുപരിചിതരായ ഗായകരാണ് ജി വേണുഗോപാൽ, ഇതിനോടകം അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ച ഗാനങ്ങളും നിരവധിയാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകളിലും വേണുഗോപാൽ പാടിയിട്ടുണ്ട്. 1987-ൽ പുറത്തിറങ്ങിയ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ ‘തിങ്കൾ പോറ്റും മാനേ.. എന്ന ഗാനത്തിലൂടെയാണ് വേണുഗോപാൽ പിന്നണി ഗാനരംഗത്തെത്തുന്നത്, ഇതിനോടകം അദ്ദേഹം നിരവധി ഗാനങ്ങളാണ് പാട്ട് പ്രേമികൾക്ക് സമ്മാനിച്ചത്.

Story highlights: G Venugopal share Shyam Mohan video goes viral