ഇസഹാക്കിന്റെ പിറന്നാൾ ആഘോഷമാക്കി കുഞ്ചാക്കോ ബോബനും പ്രിയയും- അപ്പയ്ക്ക് സ്നേഹചുംബനവുമായി കുഞ്ഞ് ഇസുവും
മലയാളത്തിലെ ചോക്ലേറ്റ് നായകനായാണ് കുഞ്ചാക്കോ ബോബൻ അറിയപ്പെടുന്നത്. ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലും ആ മധുരം കാത്തുസൂക്ഷിക്കുന്ന ചാക്കോച്ചൻ തൊണ്ണൂറുകളിൽ നിരവധി ഹൃദയങ്ങൾ കവർന്നിരുന്നു. മാത്രമല്ല, തന്റെ ഏറ്റവും വലിയ ആരാധികയായിരുന്ന പ്രിയയെയാണ് നടൻ വിവാഹം കഴിച്ചതും. വിവാഹം കഴിഞ്ഞ് പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് ഇസഹാക്ക് പിറന്നത്. ഇസഹാക്കിന്റെ ഓരോ വിശേഷങ്ങളും കുഞ്ചാക്കോ ബോബനും പ്രിയയും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ഇസഹാക്കിന്റെ മൂന്നാം പിറന്നാളും ആഘോഷമാക്കിയിരിക്കുകയാണ് നടൻ.വ്യത്യ്സ്തമായ തീമിലാണ് ഓരോ വർഷവും ഇസഹാക്കിന്റെ പിറന്നാൾ ആഘോഷിക്കപ്പെടാറുള്ളത്. ഇത്തവണ കൺസ്ട്രക്ഷൻ മാതൃകയിലാണ് ആഘോഷങ്ങൾ ഒരുക്കിയത്. പിറന്നാൾ ചിത്രങ്ങൾ കുഞ്ചാക്കോ ബോബനും പ്രിയയും പങ്കുവെച്ചെങ്കിലും ഏറ്റവും ശ്രദ്ധേയമായത് കുഞ്ചാക്കോ ബോബന് സ്നേഹചുംബനം നൽകുന്ന ഇസുവിന്റെ ചിത്രമാണ്.
കുഞ്ചാക്കോ ബോബൻ പ്രിയയെ ആദ്യമായി കാണുന്നത് പ്രിയയും സുഹൃത്തുക്കളും താരത്തെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും എത്തിയപ്പോഴാണ്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും കത്തുകൾ പങ്കുവെച്ച് അന്നത്തെ ഏറ്റവും തീവ്രമായ രീതിയിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം, കുഞ്ചാക്കോ ബോബൻ 2005ൽ പ്രിയയെ വിവാഹം കഴിച്ചു. 2019 ഏപ്രിൽ 16നാണ് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ ഇരുവരുടെയും ജീവിതത്തിലേക്ക് എത്തിയത്.
1997-ൽ ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന റൊമാന്റിക് സിനിമയിൽ ശാലിനിയുടെ നായികനായി അരങ്ങേറ്റം കുറിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. ചിത്രം ഏറ്റവും ശ്രദ്ധേയമായ വരുമാനം നേടിയ മലയാള സിനിമയായി മാറി. പിന്നീട് ഒട്ടേറെ പ്രണയചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ മലയാളികളുടെ ഹൃദയം കവർന്നു.
Story highlights- izahaak kunchacko boban’s birthday clelebration