‘കൊറോണ കടിക്കും, അതോണ്ട് ഞാൻ സ്‌കൂളിൽ പോവൂലാ..’;കുറുമ്പുമായി കുഞ്ചാക്കോ ബോബന്റെ ഇസഹാക്ക്- വിഡിയോ
മലയാളികളുടെ പ്രിയങ്കരനായ താരപുത്രനാണ് ഇസഹാക്ക്. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകനായ ഇസഹാക്കിന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ജീവിതത്തിലേക്ക് ഇസഹാക്ക് എത്തിയതോടെ കുഞ്ചാക്കോ ബോബന്റെ ലോകം തന്നെ കുഞ്ഞിലേക്ക് ഒതുങ്ങി. ഒട്ടേറെ വിശേഷങ്ങളാണ് കുഞ്ചാക്കോ ബോബൻ ഇസുവിന്റേതായി പങ്കുവയ്ക്കുന്നത്.
ഇപ്പോഴിതാ, മൂന്നാം വയസിലേക്ക് കടന്നിരിക്കുകയാണ് ഇസഹാക്ക്. താരപുത്രന്റെ ജന്മദിനത്തിൽ ഹൃദ്യമായൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി ഉണ്ണിമായ. കൊറോണ കടിക്കും അതുകൊണ്ട് സ്‌കൂളിൽ പോകില്ല എന്നാണ് ഇസഹാക്ക് പറയുന്നത്.
‘എന്റെ ഇസ്സുവിന് ഇന്ന് 3 വയസ്സ് തികയുന്നു.. കൂടാതെ കൊറോണ ഭയന്ന് സ്കൂളിൽ പോകാൻ വിസമ്മതിക്കുകയാണ്..പക്ഷേ, എന്തൊക്കെയായാലും അവൻ എന്റെ ബട്ടർബൺ ബോയ്ഫ്രണ്ട് ആണ് .. മാംഗോ ഗേളിനോട് അഗാധമായ പ്രണയത്തിലാണ് .. നമ്മുടെ ദിവസങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ ഇസൂ… നിനക്ക് സന്തോഷത്തിന്റെ ഒരു വലിയ ഊഷ്മളമായ വർഷം ആശംസിക്കുന്നു..’- ഉണ്ണിമായ കുറിക്കുന്നു.
Read Also: ആഫ്രിക്കൻ ഹെയർസ്റ്റൈലിൽ മുല്ലപ്പൂ ചൂടി സയനോര- ശ്രദ്ധനേടി ഗായികയുടെ വിഷു ചിത്രങ്ങൾ
ലോക്ക് ഡൗൺ സമയത്ത് ഇസഹാക്കിന്റെ ഒട്ടേറെ വിശേഷങ്ങൾ കുഞ്ചാക്കോ പങ്കുവെച്ചിരുന്നു. കൊവിഡ്-19 പ്രതിസന്ധിയിലായിരുന്നതിനാൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഇസഹാക്കിന്റെ ഒന്നാം പിറന്നാളും രണ്ടാം പിറന്നാളും ആഘോഷ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. മലയാളികൾ ഓരോരുത്തരും അവർക്കായി പ്രാർത്ഥനയോടെ കാത്തിരുന്നു.
Sory highlights- izahaak turns three