ഗർഭിണിയായ യുവതിയെ ഗ്രാമീണർക്കൊപ്പം തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ജവാൻ- ഉള്ളുതൊട്ട് ഒരു വിഡിയോ

April 21, 2022

ഏതവസരത്തിലും സമയോചിതമായി പ്രവർത്തിക്കുന്നവരാന് ജവാന്മാർ. ലാഭേച്ഛയില്ലാതെ അവർ കാവൽ നിൽക്കുന്നതും തണലാകുന്നതും സാധാരണ ജനങ്ങൾക്കായാണ്. അതുകൊണ്ടുതന്നെ ഒറ്റക്കെങ്കിലും തന്നാലാകുംവിധം സഹായമെത്തിക്കാൻ രാജ്യത്തിൻറെ കാവൽക്കാർ ശ്രദ്ധചെലുത്താറുണ്ട്. ഇപ്പോഴിതാ,
ഒരു ജില്ലാ റിസർവ് ഗാർഡ് ഉദ്യോഗസ്ഥൻ ഗർഭിണിയായ സ്ത്രീയെ മറ്റ് ഗ്രാമീണരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സംഭവം. ദന്തേവാഡയ്ക്ക് അടുത്തുള്ള ആശുപത്രിയിലേക്ക് സ്ത്രീയെ ഒരു കട്ടിലിൽ ചുമന്നുകൊണ്ട് പോകുകയാണ് ജവാനും ഏതാനും ഗ്രാമീണരും. ഈ യുവതി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. അമ്മയും നവജാതശിശുവും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ ആളുകൾ വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു.

എപ്പോഴും ജവാന്മാരുടെ ധീരകൃത്യങ്ങളും അതുപോലെതന്നെ ഉള്ളുതൊടുന്ന നിമിഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ജനങ്ങൾ സ്വസ്ഥമായി ഉറങ്ങുമ്പോഴും അതിർത്തിയിൽ കാവലിരിക്കുകയാണ് നമ്മുടെ ധീര ജവാന്മാർ. അവരുടെ പ്രിയപ്പെട്ടവർ നാട്ടിൽ പ്രാർത്ഥനയോടെ കാത്തിരിക്കുമ്പോഴും രാജ്യം സുരക്ഷിതമാക്കുക എന്ന വലിയൊരു ദൗത്യം ആത്മാർത്ഥതയോടെ പരാതികളില്ലാതെ ധീരമായി നിർവഹിക്കുകയാണ് അവർ.

Read Also: കോടികൾ വാഗ്ദാനം ചെയ്തിട്ടും പരസ്യചിത്രത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ- കൈയടിച്ച് ആരാധകർ

രാജ്യം കാക്കുന്ന ജവാന്മാർ എന്നും നമുക്ക് അഭിമാനമാണ്. ഓരോ ഇന്ത്യക്കാരനും ഏറ്റവുമധികം അഭിമാനിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് അവർ. അവരുടെ സഹനശക്തിയും ശാരീരിക ക്ഷമതയുമെല്ലാം അത്രത്തോളം ഊർജം പകരുന്നവയാണ്. കശ്മീരിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ ബി എസ് എഫ് ജവാൻമാർ ബിഹു ആഘോഷിക്കുകയും ഒരു നാടൻ പാട്ടിനൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്ന വിഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. 

Story highlights- jawan carried a pregnant woman with locals