ജോൺ ലൂഥറായി ജയസൂര്യ; തിയേറ്ററിലെത്താനൊരുങ്ങി ചിത്രം
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ പ്രത്യേകതകൊണ്ട് പ്രേക്ഷക പ്രീതിനേടിയതാണ് ചലച്ചിത്രതാരം ജയസൂര്യ. ജൂനിയർ ആർട്ടിസ്റ്റായി എത്തി നായകനായി മാറിയ ജയസൂര്യ ഇതിനോടകം ഒട്ടനവധി മികച്ച കഥാപാത്രങ്ങൾക്ക് ജന്മം നൽകിക്കഴിഞ്ഞു. വ്യത്യസ്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച ജയസൂര്യയുടെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ജോൺ ലൂഥർ. ഇപ്പോഴിതാ ജോൺ ലൂഥർ റിലീസിന് ഒരുങ്ങുന്നുവെന്ന വിശേഷമാണ് പുറത്തുവരുന്നത്. ജോൺ ലൂഥർ മെയ് 27 മുതലാണ് പ്രേക്ഷകരിലേക്ക് എത്തുക. തിയേറ്റർ റിലീസ് ആയാണ് ചിത്രം എത്തുന്നത്.
അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം നിർമ്മിക്കുന്നത് തോമസ് മാത്യു, ക്രിസ്റ്റീന തോമസ് എന്നിവർ ചേർന്നാണ്.
സണ്ണിയാണ് ജയസൂര്യ നായകനായി അവസാനം കാഴ്ചക്കാരിലേക്കെത്തിയ ചിത്രം. കൊവിഡ് കാലത്ത് ക്വാറന്റീനിൽ കഴിയേണ്ടി വരുന്ന സണ്ണി എന്ന വ്യക്തിയും അയാൾ കടന്നുപോകുന്ന മാനസീക ബുദ്ധിമുട്ടുകളുമാണ് ചിത്രം പറയുന്നത്. മേരി ആവാസ് സുനോയാണ് ജയസൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.
ജയസൂര്യയും മഞ്ജുവാര്യരും ഒരുമിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ചിത്രം മെയ് 13ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജി. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും
ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്. മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെകഥാപാത്രം. ശിവദയാണ് മറ്റൊരു നായിക.
Read also; സ്പെല്ലിങ് തെറ്റിയാലും ആശംസയിൽ നിറയെ സ്നേഹം- പൃഥ്വിയുടേയും സുപ്രിയയുടെയും വിവാഹവാർഷികത്തിന് ആലി ഒരുക്കിയ സമ്മാനം
ഈശോ, കത്തനാർ തുടങ്ങിയ ചിത്രങ്ങളും ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Story highlights; Jayasurya film John Luther coming soon