‘അമ്മേ..നിങ്ങളുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ട വസ്തു’- പാർവതിക്ക് പിറന്നാൾ ആശംസിച്ച് കാളിദാസ്
മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ മികച്ച കഥാപത്രങ്ങളെ സമ്മാനിച്ചാണ് നടി പാർവതി കുടുംബജീവിതത്തിലേക്ക് ചേക്കേറിയത്. നടൻ ജയറാമുമായുള്ള വിവാഹശേഷം പാർവതി വെള്ളിത്തിരയിൽ നിന്നും അകന്നുനിന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ നടി ഇപ്പോൾ പിറന്നാൾ നിറവിലാണ്. ആരാധകർ നടിക്ക് ആശംസകളുമായി ദിവസങ്ങൾക്ക് മുൻപുതന്നെ സജീവമായിരുന്നു.
ഇപ്പോഴിതാ, മകനും നടനുമായ കാളിദാസ് പാർവതിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആശംസ അറിയിക്കുകയാണ്. ‘അമ്മ..നിങ്ങളുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ട വസ്തു..ജന്മദിനാശംസകൾ അമ്മേ..’- കാളിദാസ് കുറിക്കുന്നു. രാമചന്ദ്ര കുറുപ്പിന്റെയും പത്മഭായിയുടെയും മകളാണ് പാർവതി. അശ്വതി എന്ന പേര് സിനിമയിലേക്ക് എത്തിയപ്പോൾ പാർവതിയായി.
പാർവതിക്ക് രണ്ടുസഹോദരിമാരാണ് ഉള്ളത്. പാർവതിയുടെ രണ്ടു സഹോദരിമാരിൽ ഇളയയാളാണ് 25 വർഷം മുൻപ് മരണമടഞ്ഞ ദീപ്തി. ജ്യോതി എന്ന മൂത്ത സഹോദരി കൂടിയുണ്ട്.
അപരൻ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ ജയറാമാണ് പാർവതിയെ വിവാഹം ചെയ്തത്. പാർവതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അപരന്റെ സെറ്റിൽ വെച്ചായിരുന്നു. അതിനുമുൻപ് തന്നെ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു പാർവതി. അപരൻ പാർവതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു.
Read Also: ഗൗരിമോൾക്ക് വേണം 16 കോടി രൂപ, ഒരു ദിവസംകൊണ്ട് ബസുടമകളും ജീവനക്കാരും ചേർന്ന് സമാഹരിച്ചത് 7,84,030 രൂപ
നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ജയറാമും പാർവതിയും 1992ലാണ് വിവാഹിതരായത്. ആറു വര്ഷം മാത്രമേ പാർവതി വെള്ളിത്തിരയിൽ സജീവമായിരുന്നുള്ളുവെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട നടിയാണ് താരം. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയപ്പോൾ മകൾ മാളവിക മോഡലിംഗ് രംഗത്താണ് സജീവമാകുന്നത്.
Story highlights- kalidas shares photos with parvathy