പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയി, മടങ്ങിയെത്തിയത് ലക്ഷാധിപതിയായി- ഭാഗ്യം തുണച്ച അനുഭവം

April 2, 2022

അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ആളുകളുടെ ജീവിതം മാറ്റിമറിക്കാറുണ്ട്. ഭാര്യ പറഞ്ഞതനുസരിച്ച് പലചരക്ക്‌ സാധനങ്ങൾ വാങ്ങാനായി പോയപ്പോൾ ജോസഫ് എന്ന മധ്യവയസ്കനും അത് ലക്ഷാധിപതിയിലേക്കുള്ള വഴിയാകും എന്ന് ചിന്തിച്ചിരുന്നില്ല. അത്രക്ക് അപ്രതീക്ഷിതമായാണ് അദ്ദേഹത്തെ തേടി ലോട്ടറി വിജയം എത്തിയത്.

പലചരക്ക് സാധനങ്ങൾ വാങ്ങിയതിന് ശേഷം ബാക്കി തുകകൊണ്ട് ഹോട്ട് ഡോഗ് വാങ്ങാനായിരുന്നു ഭാര്യ പറഞ്ഞയച്ചത്. എന്നാൽ , ജോസഫ് ബെഡ്നാരെക് ആ തുകയ്ക്ക് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. അപ്രതീക്ഷിതവുമായി ആ ലോട്ടറിക്ക് $107,000 സമ്മാനമായി ലഭിച്ചു.അതായത് എൺപതുലക്ഷത്തോളം രൂപ!

‘എന്തായാലും ലോട്ടറി അടിച്ചത് ജോസഫിന് വിശ്വസിക്കാനായില്ല. ‘ഞാൻ അത് നോക്കിക്കൊണ്ടേയിരുന്നു. ഞാൻ എന്താണ് ചെയ്തത്? നമ്പർ അവർ എഴുതിയത് തെറ്റാണോ? ഇത് സ്ഥിരീകരിക്കാനായി ഞാൻ രണ്ട് മൂന്ന് തവണ ലോട്ടറി ഹോട്ട്‌ലൈനിൽ വിളിച്ചു..’- ജോസഫ് പറയുന്നു.

തങ്ങളുടെ പണം എങ്ങനെ ചെലവഴിക്കുമെന്ന് ദമ്പതികൾ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും സമ്പാദ്യം വർദ്ധിപ്പിക്കാനും ഈ തുക ഉപയോഗിക്കാൻ പദ്ധതിയിടുന്നു.

Read Also: ലക്ഷ്യങ്ങൾ തേടിയുള്ള പ്രദീപിന്റെ ഓട്ടം; വൈറൽ ഓട്ടക്കാരന് 2.5 ലക്ഷം രൂപയുടെ സഹായവുമായി ഷോപ്പേഴ്‌സ് സ്റ്റോപ്പ്

ഭാഗ്യാന്വേഷികളെല്ലാം ഒരുപോലെ ആശ്രയിക്കുന്ന ഒന്നാണ് ലോട്ടറി. ജീവിതത്തിൽ ഒരിക്കലെങ്കിലും ലോട്ടറി എടുക്കാത്തവർ ചുരുക്കമാണ്. അല്പം വിവേകത്തോടെ ചിലവഴിച്ചാൽ ലോട്ടറി നേടുന്നത് ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവം തന്നെയാണ്. ചെറിയ തുകയായാലും ലോട്ടറി അടിച്ചാൽ ആ സന്തോഷം ഒന്ന് വേറെ തന്നെയാണ്.

Story highlights- man buys lottery tickets and wins