മക്കളുടെ വിവാഹസത്കാരദിനത്തിൽ 22 പേരുടെ വിവാഹം നടത്തി ദമ്പതികൾ; മാതൃകയായി ഒരു കുടുംബം
കേരളക്കരയ്ക്ക് മുഴുവൻ അഭിമാനമാകുകയാണ് മക്കളുടെ വിവാഹസത്കാര ദിനത്തിൽ 22 പേരുടെ വിവാഹം നടത്തിയ ദമ്പതികൾ. വയനാട് മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാൻസിസ്, ജോളി ഫ്രാൻസിസ് ദമ്പതികളാണ് സ്വന്തം മക്കളുടെ വിവാഹസത്കാരത്തിനൊപ്പം മറ്റ് പാവപ്പെട്ട ഒരു കൂട്ടം പെൺകുട്ടികളുടെ കൂടി വിവാഹം നടത്തിനൽകിയത്.
സ്ത്രീധനത്തിന് എതിരെയാണ് ഈ സമൂഹവിവാഹം എന്നാണ് വ്യവസായിയായ ജോസഫ് ഫ്രാൻസീസ് പറഞ്ഞത്. അതേസമയം വിവിധ ഗോത്ര വിഭാഗത്തിൽ പെട്ട പത്ത് പേരുടേതടക്കം 22 പേരുടെ വിവാഹമാണ് ഈ വേദിയിൽ നടന്നത്. മക്കളുടെ സത്കാരവേദിയിൽ വിവാഹം നടത്തിയ പാവപ്പെട്ട കുടുംബത്തിലെ ആളുകൾക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകിയാണ് ജോസഫ് ഫ്രാൻസിസും കുടുംബവും നടത്തിയ നൽകിയത്. ഒപ്പം വിവാഹച്ചടങ്ങളിൽ പങ്കെടുക്കുന്നതിനായി 2500 ലധികം ആളുകളും എത്തിയിരുന്നു.
Read also: കച്ചാ ബദാമിന് ശേഷം ഹിറ്റായി മുന്തിരി പാട്ട്; മണിക്കൂറുകൾക്കൊണ്ട് 25 ലക്ഷം കാഴ്ചക്കാർ, വിഡിയോ
അതേസമയം നടി റബേക്ക മോണിക്കയുടെ ഭർത്താവിന്റെ പിതാവാണ് ജോസഫ് ഫ്രാൻസീസ്. റബേക്കയും ഭർത്താവും ഉൾപ്പെടെ ഈ സമൂഹ വിവാഹവേദിയിൽ എത്തിയിരുന്നു. ഇത്തരമൊരു വേദിയിൽ തങ്ങളുടെ വിവാഹ സത്കാര ചടങ്ങുകൾ നടന്നതിൽ സന്തോഷമുണ്ടെന്ന് നടി റബേക്ക മോണിക്ക പ്രതികരിച്ചു. വിവാഹച്ചടങ്ങുകൾക്കൊപ്പം ഓടക്കുഴൽ വാദകൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ സംഗീതോത്സവവും നടത്തിയിരുന്നു.
വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സജീവമാണ് ജോസഫ് ഫ്രാൻസീസ്. സ്പന്ദനം എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ രക്ഷാധികാരി കൂടിയായ ജോസഫ് ഫ്രാൻസിസ് നേരത്തെയും അദ്ദേഹത്തിന്റെ കാരുണ്യപ്രവർത്തനങ്ങളുമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ കേരളക്കരയ്ക്ക് മുഴുവൻ പ്രചോദനം ആകുകയാണ് ജോസഫ് ഫ്രാൻസിസും കുടുംബവും. അദ്ദേഹത്തിന്റെ ഈ നല്ല മനസിനെ പ്രകീർത്തിച്ച് നിരവധിപ്പേരും എത്തുന്നുണ്ട്.
Story highlights: Family helps 22 poor people for their marriage