‘സ്‌പൈഡർ മാൻ: നോ വേ ഹോം’ കണ്ടത് 292 തവണ- ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് യുവാവ്

April 18, 2022

കോമിക് പുസ്തക ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ സൂപ്പർഹീറോകളിൽ ഒന്നാണ് സ്പൈഡർ മാൻ. സ്റ്റാൻ ലീയും സ്റ്റീവ് ഡിറ്റ്‌കോയും ചേർന്ന് സൃഷ്ടിച്ച ഈ കഥാപാത്രം പതിറ്റാണ്ടുകളായി ആനിമേറ്റഡ് സീരീസ്, സിനിമകൾ എന്നിവയിലൂടെ ലോകമെമ്പാടും പ്രസിദ്ധമാണ്.

ഏറ്റവുമൊടുവിൽ റിലീസായ ചിത്രമാണ് ‘സ്‌പൈഡർമാൻ: നോ വേ ഹോം’.ചിത്രം ഹിറ്റായതിന് ശേഷം ഉണ്ടായ ആരാധകരുടെ ആവേശം ചെറുതല്ല. റിലീസ് ചെയ്തു നാല് മാസത്തിലേറെയായി നിയന്ത്രണങ്ങൾക്കിടയിൽ സ്‌പൈഡർമാൻ ആരാധകർ തിയേറ്ററുകളിൽ ഇപ്പോഴും സിനിമ കാണാൻ ക്യൂ നിൽക്കുകയാണ്. അതുകൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി ഇത് മാറിയത്.

എന്നാൽ, ഈ സിനിമ കണ്ടത്തിലൂടെ റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു യുവാവ്. ഫ്‌ളോറിഡയിൽ നിന്നുള്ള റാമിറോ അലനിസ് ‘സ്‌പൈഡർമാൻ: നോ വേ ഹോം’ നിരവധി തവണ കണ്ടതിനാലാണ് ഇപ്പോൾ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത്.ഒരേ ചിത്രത്തിന് വേണ്ടി ഏറ്റവും കൂടുതൽ തവണ തിയേറ്ററിൽ എത്തിയതിനു അലനിസ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി – 292 തവണയാണ് ഇദ്ദേഹം ഈ ചിത്രം കണ്ടത്. 2021 ഡിസംബർ 6 മുതൽ 2022 മാർച്ച് 15 വരെ അദ്ദേഹം ചിത്രം 292 തവണ കണ്ടു.

Read Also: ചുഴലിക്കാറ്റിനിടെ ഓടിക്കൊണ്ടിരുന്ന കാറിൽ മിന്നലേറ്റു; കണ്ണുചിമ്മിയാൽ നഷ്ടമാകുന്ന അപൂർവ്വ കാഴ്ച ക്യാമറയിൽ പതിഞ്ഞപ്പോൾ- വിഡിയോ

തിയറ്ററിലേക്കുള്ള തന്റെ യാത്രകളുടെ ഒരു വിഡിയോ സമാഹാരം അലനിസ് പോസ്റ്റ് ചെയ്തതോടെയാണ് ഇത് റി റെക്കോർഡ് നേട്ടമായി മാറിയത്.അലനിസ് ഗിന്നസ് വേൾഡ് റെക്കോർഡിൽ പുതിയ ആളല്ല. അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം ഏറ്റവും കൂടുതൽ തവണ കണ്ടതിന്റെ ലോക റെക്കോർഡ് അദ്ദേഹം മുൻപ് തന്നെ സ്ഥാപിച്ചു, 191 തവണയാണ് കണ്ടത്. എന്തായാലും ഇപ്പോൾ 720 മണിക്കൂർ ‘സ്പൈഡർ മാൻ: നോ വേ ഹോം’ കണ്ട ആളായി മാറിയിരിക്കുകയാണ് ഇദ്ദേഹം.

Story highlights- Man sets Guinness World Record for the number of times he’s watched ‘Spider-Man: No Way Home’