ശ്വാസമടക്കിപിടിക്കാതെ കാണാനാകില്ല; ഭൂമിയിൽ നിന്നും 6,236 അടി ഉയരത്തിൽ സ്ലാക്ക്ലൈനിൽ നടക്കുന്ന മനുഷ്യൻ- അവിശ്വസനീയമായ കാഴ്ച
റെക്കോർഡുകൾ ലക്ഷ്യമിട്ടുകൊണ്ട് ആളുകൾ അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമായ കാര്യങ്ങൾ ചെയ്യാറുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പങ്കുവെച്ച വിഡിയോയിൽ ‘ഏറ്റവും ഉയരത്തിലുള്ള സ്ലാക്ക്ലൈൻ വാക്ക്’ എന്ന ലോക റെക്കോർഡ് ശ്രമത്തിന്റെ കാഴ്ചയാണ് ഉള്ളത്. വളരെ പെട്ടെന്നാണ് ഈ വിഡിയോ വൈറലായി മാറിയത്.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഇരട്ടി ഉയരത്തിൽ, ഭൂമിയിൽ നിന്ന് 6,236 അടി ഉയരത്തിൽ രണ്ട് ഹോട്ട് എയർ ബലൂണുകൾക്കിടയിൽ സസ്പെൻഡ് ചെയ്ത സ്ലാക്ക്ലൈനിൽ നഗ്നപാദനായി നടക്കുന്ന റാഫേൽ സുഗ്നോ ബ്രിഡിയാണ് വിഡിയോയിൽ ഉള്ളത്.
ഗിന്നസ് റെക്കോർഡ്സ് പ്രകാരം, 2021 ഡിസംബർ 2-ന് ബ്രസീലിലെ സാന്താ കാതറിനയിലെപ്രയാ ഗ്രാൻഡെക്ക് മുകളിലൂടെ 18 മീറ്റർ നീളവും 1 ഇഞ്ച് വീതിയുമുള്ള സ്ലാക്ക് ലൈനിലൂടെ ഇദ്ദേഹം നടന്നു. അവിശ്വസനീയമാംവിധം ധീരമായ ഈ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇദ്ദേഹം. മേഘങ്ങൾക്കിടയിലൂടെ നടന്ന അനുഭവത്തിന്റെ വിസ്മയിപ്പിക്കുന്ന വിവരണമാണ് ബ്രിഡി നൽകിയത്.
Read Also: ഇത് വിജയത്തിന്റെ പാഠങ്ങൾ; ശ്രദ്ധനേടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ബാലന്റെ വിഡിയോ
‘ഫ്ലോട്ടിംഗിന്റെയും സ്വാതന്ത്ര്യത്തിന്റെയും അനുഭവം എല്ലായ്പ്പോഴും എന്റെ ഹൈലൈൻ പരിശീലനത്തിനുള്ള ഏറ്റവും വലിയ പ്രചോദനങ്ങളിലൊന്നാണ്, കൂടാതെ രണ്ട് പോയിന്റുകളും നിരന്തരമായി ചലിക്കുന്ന ബലൂണുകൾക്കിടയിൽ കടന്നുപോകുന്നത് പോലെ ഈ സെൻസേഷനാകാൻ മറ്റൊന്നിനും കഴിയില്ല.”- ബ്രിഡിപറയുന്നു .
Story highlights- Man walks barefoot on slackline